
കൊച്ചി; അഞ്ചുതരം ലഹരിമരുന്നുമായി ഗർഭിണി അടക്കം മൂന്നുപേർ പിടിയിൽ. ആലുവ സ്വദേശികളായ സനൂപ്, നൗഫൽ, അപർണ എന്നിവരാണ് പിടിയിലാണ്. ഇവരിൽനിന്ന് എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എൽഎസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവ പിടിച്ചെടുത്തു.
ഡിസിപിയുടെ നിര്‍ദേശമനുസരിച്ച് കൊച്ചിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. ആറുമാസം ഗര്‍ഭിണിയായ അപര്‍ണയുടെ ചികിത്സാ ആവശ്യങ്ങള്‍ക്കെന്ന പേരിലായിരുന്നു ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയെടുത്തത്. ആശുപത്രിക്ക് സമീപമുള്ള ഹോട്ടലില്‍ പരിശോധനയുണ്ടാകില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ രണ്ടാഴ്ചയിലേറെയായി താമസിക്കുകയായിരുന്നു.
ലഹരിമാഫിയ സംഘങ്ങൾ തമ്പടിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിലും പരിശോധന നടത്തിയത്. അപർണയ്ക്കെതിരെ മുൻപും സമാന കേസുകളുണ്ട്. മോഷണ, വധശ്രമ കേസുകളിലെ പ്രതിയാണ് സനൂപ്.
The post ‘എംഡിഎംഎ, ഹാഷ്, സ്റ്റാമ്പ്..’; അഞ്ചുതരം ലഹരിമരുന്നുമായി ഗര്‍ഭിണിയും സംഘവും പിടിയില്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]