
വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡിനെത്തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ 9 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അക്രമികളെ പിടിക്കാനുള്ള നീക്കത്തിനിടെ മൂന്നുപേര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അവകാശപ്പെട്ടു.
കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കളും നിര്‍വീര്യമാക്കി. ഇസ്രയേലിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു ഇവര്‍ക്കെന്ന് ഇസ്രയേല്‍ ആരോപിച്ചു. പലസ്തീന് ഇസ്ലാമിക് ജിഹാദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചതെന്നും ഇസ്രയേല്‍ അറിയിച്ചു.
അതേസമയം, ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തതെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും പലസ്തീന് ആരോഗ്യമന്ത്രി മൈ എല്‍ കൈല പറഞ്ഞു. സാധാരണക്കാരായ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. കുട്ടികളുടെ ആശുപത്രി കണ്ണീര്‍വാതകം ഉപയോഗിച്ച് ആക്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യാന്തര സമൂഹം നിശബ്ദമായി ആക്രമണത്തെ പിന്തുണയ്ക്കുകയാണെന്ന് പലസ്തീന് പ്രസിഡന്റിന്റെ വക്താവ് നബീല്‍ അബു റുദെയ്നെ പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ സാധാരണക്കാരുള്‍പ്പെടെ 29 പേരാണ് ഈ വര്‍ഷം കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
The post വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ വെടിവെപ്പ്; ഒന്പതുപേര് കൊല്ലപ്പെട്ടു, ആക്രമണം നടത്തിയത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെയെന്ന് പലസ്തീന്. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]