
കുഴി നഖം പാടെ മാറാൻ ഇങ്ങനെ ചെയ്യൂ നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും കുഴി നഖം. സാധാരണയായി വെള്ളത്തിൽ ഒരുപാട് നേരം നിന്ന് ജോലി ചെയ്യുമ്പോഴും, മണ്ണിൽ കൂടുതൽ നേരം ജോലി ചെയ്യേണ്ടി വരുമ്പോഴുമെല്ലാമാണ് ഇത്തരം ഇൻഫെക്ഷൻ നഖങ്ങളിൽ കാണുന്നത്.
ഇതിനുള്ള ഒരു പ്രധാന കാരണം ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആണ്. തുടക്കത്തിൽ ചെറിയ രീതിയിൽ ആണ് ആരംഭിന്നത് എങ്കിലും പിന്നീട് ഇത് പഴുക്കുകയും വലിയ രീതിയിലുള്ള വേദന ഉണ്ടാക്കുകയും ചെയ്യുകയാണ് പതിവ്.
എന്നാൽ കുഴിനഖം മാറാനും ഒരിക്കലും വരാതിരിക്കാനും ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കുഴിനഖം ഉള്ളവർ പ്രധാനമായും ചെയ്യേണ്ടത് നഖത്തിന്റെ ഭാഗം നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക എന്നതാണ്.
എന്നാൽ നല്ലപോലെ വേദനയുള്ള സമയത്ത് ബ്രഷ് സോപ്പ് പോലുള്ളവ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് ചെയ്യാവുന്ന കാര്യം ഹൈഡ്രജൻ പെറോക്സൈഡ് ഒരു ബോട്ടിൽ വാങ്ങി വയ്ക്കുക എന്നതാണ്.
ഇത് നമ്മുടെ നാട്ടിലെ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ലഭിക്കും. ഏകദേശം 35 രൂപ മാത്രമാണ് ഇതിന് വിലയായി വരുന്നുള്ളൂ.
നഖത്തിലെ അഴുക്കുകൾ, നഖത്തിന്റെ ഭാഗത്ത് ഉണ്ടാകുന്ന സ്കിൻ പ്രശ്നങ്ങൾ, കുഴിനഖം എന്നിവയെല്ലാം ഉള്ള സാഹചര്യങ്ങളിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുകയാണെങ്കിൽ അവ ക്ലീൻ ചെയ്യുന്നതിന് എളുപ്പമാണ്. ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുമ്പോൾ ഒന്നോരണ്ടോ ഡ്രോപ്പ് ആവശ്യമുള്ള ഭാഗത്ത് ഒഴിച്ചുകൊടുക്കുകയാണ് വേണ്ടത്.
അപ്പോൾ ഇത് ചെറുതായി പതഞ്ഞ് മുകളിലേക്ക് വരുന്നത് കാണാം അതിനുശേഷം ഒരു ചെറിയ പഞ്ഞിയോ മറ്റോ ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിനു ശേഷമാണ് മരുന്ന് അപ്ലൈ ചെയ്ത് നൽകേണ്ടത്.
ഇത്തരത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു മരുന്നാണ് ആര്യവേപ്പില, മഞ്ഞൾ എന്നിവ നന്നായി അരച്ചെടുത്ത് ഉപയോഗിക്കുന്ന രീതി. ഇത്തരത്തിൽ അരച്ചെടുത്തത് കുഴിനഖം ഉള്ള ഭാഗത്ത് നന്നായി തേച്ചു പിടിപ്പിക്കണം.
ഇത് നമ്മുടെ നാട്ടിൽ പണ്ടുമുതലേ എല്ലാവരും ചെയ്തു വരുന്ന ഒരു കാര്യമാണ്. മറ്റൊരു രീതിയാണ് മൈലാഞ്ചിയില നന്നായി അരച്ചെടുത്ത്, നാരങ്ങാ നീര് കൂടി അതോടൊപ്പം ചേർത്ത് കുഴിനഖം ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുന്നത്.എന്നാൽ മഞ്ഞൾ മൈലാഞ്ചി എന്നിവ ഉപയോഗിക്കുമ്പോൾ നഖത്തിൽ കളർ പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
ഇത്തരം സാഹചര്യങ്ങളിൽ ചെയ്ത് നോക്കാവുന്ന മറ്റ് ചില മാർഗ്ഗങ്ങളാണ് നാരങ്ങ മുറിച്ച് നഖം അതിലേക്ക് പൂഴ്ത്തി വയ്ക്കുന്ന രീതി. നാരങ്ങയിൽ ഉള്ള സിട്രിക് ആസിഡ് ഒരു ആന്റി ബാക്ടീരിയൽ ഏജന്റ് ആയി ഇവിടെ വർക്ക് ചെയ്യുന്നതാണ്.
ഇത് അണുക്കളെ നശിപ്പിക്കുന്നതിനു സഹായിക്കും. മറ്റൊരു രീതി ഒരു ടേബിൾസ്പൂൺ ഒലിവോയിൽ, ഉപ്പ് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ നിങ്ങളുടെ കൈയിലോ, കാലിലോ കുഴിനഖം ഉള്ള ഭാഗത്ത് അപ്ലൈ ചെയ്ത് നൽകാവുന്നതാണ്.
എന്നാൽ ഇവ കിടക്കയിലും മറ്റും ആകാതെ ഇരിക്കുന്നതിനായി ഒരു കനംകുറഞ്ഞ തുണി ഉപയോഗിച്ച് ചെറുതായി ഒന്ന് കെട്ടി നൽകാവുന്നതാണ്. ഇത് വളരെയധികം ഇഫക്ടീവ് ആയി തന്നെ വർക്ക് ചെയ്യുന്ന ഒരു രീതിയാണ്.
അടുത്തതായി തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് സൂപ്പർമാർക്കറ്റുകളിലും ഫാൻസി സ്റ്റോറുകളിലും എല്ലാം സുലഭമായി ലഭിക്കുന്ന vaseline ഉപയോഗിക്കുക എന്നത്. രാത്രിയിൽ കുഴിനഖം ഉള്ള ഭാഗങ്ങളിലും, വിരലിന്റെ മറ്റ് ഭാഗങ്ങളിലും vaseline അപ്ലൈ ചെയ്തു നൽകാവുന്നതാണ്.
മനസ്സിലായി ഉപയോഗിക്കുകയാണെങ്കിൽ വെള്ളം അബ്സോർബ് ചെയ്യുമെന്ന പേടിയും വേണ്ട. മുകളിൽ പറഞ്ഞ ഏതുരീതിയിലും കൃത്യമായി ഇഫക്ട് ചെയ്യുന്നില്ല എങ്കിൽ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്ന കാൻഡിഡ് ലോഷൻ വാങ്ങി ഉപയോഗിക്കുക എന്നതാണ് അടുത്ത മാർഗം .
ഏകദേശം 100 രൂപ മുതൽ 150 രൂപ വരെയാണ് ഇതിന് വിലയായി നൽകേണ്ടി വരുന്നത്. കുറച്ച് തിക്ക് ആയ ഒരു ലിക്വിഡ് ആണ് ഇതിനകത്ത് ഉള്ളത്.
ഇത് ഒരു ആന്റി ബാക്ടീരിയൽ ഓയിൽമെന്റ് ആണ്. നേരിട്ട് അപ്ലൈ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ സൂചി ഇല്ലാത്ത ഒരു സിറിഞ്ച് ഉപയോഗിച്ച് അതിനകത്ത് ലിക്വിഡ് ഫിൽ ചെയ്തു കുഴിനഖം ഉള്ള ഭാഗത്ത് അപ്ലൈ ചെയ്ത് നൽകാവുന്നതാണ്.
ഇത് എല്ലാ ദിവസവും ഉപയോഗിക്കാവുന്നതാണ് എന്നാൽ അപ്ലൈ ചെയ്യുന്നതിന് മുൻപായി കുഴിനഖം ഉള്ള ഭാഗം നല്ലപോലെ ക്ലീൻ ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക. പ്രത്യേകിച്ച് കളർ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഇത് ഉപയോഗിച്ചാലും പെട്ടെന്ന് തിരിച്ചറിയില്ല.
കുഴിനഖം വരാതിരിക്കാനായി ഷൂ ഉപയോഗിക്കാതെ ഇരിക്കുന്നത് നല്ലതാണ്. അതുപോലെ നല്ല ഹീലുള്ള ചെരുപ്പുകൾ ഉപയോഗിക്കുമ്പോൾ പ്രഷർ വിരലുകളിലേക്ക് വരാനും ഇത് കുഴിനഖം വരാനുള്ള സാധ്യത കൂട്ടാനും കാരണമാകും.
ഇത് സ്കിൻ പൊട്ടുന്നതിനും, ഇൻഫെക്ഷൻ വരുന്നതിനും ഉള്ള ചാൻസ് കൂട്ടുന്നു.നിങ്ങൾക്ക് ഏതാണ് കൂടുതൽ ഉചിതമായ രീതി എന്ന് മനസ്സിലാക്കി ആ രീതി കുഴിനഖത്തിന് ഒരു പ്രതിവിധിയായി തിരഞ്ഞെടുക്കാവുന്നതാണ്. The post Do this to get rid of ingrown toenails completely appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]