
ധനുഷ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം ‘വാത്തി’ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വെങ്കി അറ്റ്ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളി താരം സംയുക്ത മേനോനാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ റിപ്പബ്ലിക് ഡേ ആശംസകള്‍ ചേര്‍ന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
തമിഴ്നാട്ടില്‍ ‘വാത്തി’ എന്ന ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയ ഏഴ് സ്ക്രീന്‍ സ്റ്റുഡിയോ വന്‍ പ്രമോഷണാണ് നടത്താന്‍ പോകുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ‘വാത്തി’ക്കായി ധനുഷ് എഴുതിയ ഗാനം ഓണ്‍ലൈനില്‍ ഹിറ്റായി മാറിയിരുന്നു.
ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു.
ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്ലൂരി തന്നെയാണ്. The post ‘വാത്തി’ യുടെ പുതിയ പോസ്റ്റര്‍ പുറത്ത് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]