
തിരുവനന്തപുരം: ജാതീയതയുടെ ചങ്ങലക്കെട്ട് ഇപ്പോഴും നമുക്കിടയിലുണ്ട്. അത് പൊട്ടിക്കാന്‍ നമ്മുടെ കയ്യിലുള്ള ആയുധമാണ് ഭരണഘടനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ദളിത് കുടുംബത്തില്‍ ജനിച്ചത് കൊണ്ട് മാത്രം ആളുകള്‍ കൊല്ലപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമിതി സമ്മേളനവും മതേതര സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
”ഭരണഘടന ആക്രമണം നേരിടുന്ന കാലമാണിത്. രാഷ്ട്രത്തിന്റെ പരമാധികാരം വരെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. ഭരണഘടന തൊട്ട് സത്യം ചെയ്യുന്നവരില്‍ നിന്ന് പോലും ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണ്. ഗാന്ധി വധത്തെ ഗാന്ധി മരണം എന്നാക്കി മാറ്റുകയാണ് ചിലര്‍. വധവും മരണവും തമ്മില്‍ വ്യത്യാസമുണ്ട്. ഗാന്ധിയുടേയും അംബേദ്കറുടേയും ഓര്‍മകള്‍ മായ്ച്ചു കളയാന്‍ ശ്രമം നടത്തുന്നു. ഹിന്ദു എന്ന പദത്തിന് വിപരീതം മുസ്ലിം എന്ന് ചിലരെങ്കിലും പഠിപ്പിച്ച് തുടങ്ങിയിരിക്കുന്നു.” മുഖ്യമന്ത്രി പറഞ്ഞു
അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണ് അയ്യങ്കാളി. ചരിത്രത്തെ ഉള്‍ക്കൊണ്ട് വേണം മുന്നോട്ട് പോകാന്‍ നാം അനുഭവിക്കുന്ന സ്വാതന്ത്യം ദയാവായ്പ് കൊണ്ട് ദാനം തന്നതല്ല പൊരുതി നേടിയതാണെന്ന് ഒര്‍ക്കണമെന്നും മുഖ്യമന്ത്രി കൂച്ചേര്‍ത്തു.
The post ‘ജാതീയതക്കെതിരെയുള്ള ആയുധമാണ് ഭരണഘടന’- മുഖ്യമന്ത്രി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]