
സാമൂഹ്യനീതി വകുപ്പിന് കീഴിൽ ജോലി നേടാം | Social justice department jobs apply now
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശൂർ കുന്നംകുളത്ത് പ്രവർത്തിക്കുന്ന കുന്നംകുളം ഡിമെൻഷ്യ ഡെ കെയർ സെന്ററിലേക്ക് അൽഷിമേഴ്സ് ബാധിച്ചവരെ പരിചരിക്കുന്നതിനായി ജെ.പി.എച്ച്.എൻ, മൾട്ടി ടാസ്ക് കെയർ പ്രൊവൈഡേഴ്സ്മാരെ നിയമിക്കുന്നു.
വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 29 ന് കുന്നംകുളം ആർത്താറ്റ് ഡിമെൻഷ്യ ഡേ കെയർ സെന്ററിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ 50 വയസ്സിന് താഴെയുള്ള സ്ത്രീകൾ ആയിരിക്കണം.
മൾട്ടി ടാസ്ക ജീവനക്കാർക്ക് എട്ടാം ക്ലാസ് യോഗ്യതയും അധിക യോഗ്യതയായി ജെറിയാട്രിക് ഡിപ്ലോമയും ഉണ്ടായിരിക്കണം. ജെ.പി.എച്ച്.എൻ ജീവനക്കാർക്ക് പ്ലസ് ടുവും ജെ.പി.എച്ച്.എൻ എ.എൻ.എം കോഴ്സ് പാസായവരും അധിക യോഗ്യതയായി ജെറിയാട്രിക് ഡിപ്ലോമയും ഉള്ളവർക്ക് മുൻഗണന ലഭിക്കും.
അൽഷിമേഴ്സ് ബാധിച്ചവരെ മാനുഷികമായി പരിചരിക്കുന്നതിന് താൽപര്യമുള്ളവരും രാവിലെ
എട്ടു മുതൽ വൈകീട്ട് 5 വരെ സമയപരിധി നോക്കാതെ സേവനത്തിൽ ഏർപ്പെടുന്നവരുമായിരിക്കണം. പ്രവൃത്തിപരിചയം.
ഉള്ളവർക്ക് മുൻഗണന ലഭിക്കും.
നിശ്ചിത പ്രൊഫോമയിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം.
വിവരങ്ങൾക്ക്: സ്മൃതിപദം, ഡിമെൻഷ്യ ഡെ കെയർ സെന്റർ ആർത്താറ്റ്, കുന്നംകുളം.
🔺മലയിൻകീഴ് എം.എം.എസ് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു ഗസ്റ്റ് ലക്ച്ചറുടെ ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 26 രാവിലെ 10 മണിക്ക് കോളേജിൽ നടത്തുന്നു.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ആഫീസിൽ ഗസ്റ്റ്
ലക്ച്ചറന്മാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത നമ്പർ, യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]