
തിരുവനന്തപുരം: അംഗീകൃത ബിരുദമില്ലാത്തവർക്ക് ആരോഗ്യവകുപ്പിൽ സ്ഥാനക്കയറ്റം. അംഗീകൃത എംഎസ്സി ബിരുദമില്ലാത്തവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റുമാരായി ഉദ്യോഗക്കയറ്റം നൽകി നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പിഎസ്സി തള്ളിക്കളഞ്ഞവരുടെ സ്ഥാനക്കയറ്റമാണ് സർക്കാർ പുനഃപരിശോധിക്കുന്നത്.
സ്പെഷ്യൽ റൂൾസ് പ്രകാരം സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ ബിരുദാന്തരബിരുദമുള്ളവർക്ക് മാത്രമേ നിയമനം നൽകുകയുള്ളൂ. മറ്റ് സംസ്ഥാനങ്ങളിലെ സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ സയൻസ് ബിരുദങ്ങൾ പരിഗണിക്കുന്നതല്ല. ഈ കാരണത്താലാണ് പിഎസ് സി അംഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കമ്മിറ്റി തള്ളിക്കളഞ്ഞവരെ സർക്കാർ വീണ്ടും തള്ളി കയറ്റാൻ ശ്രമിക്കുന്നത്.
അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമെന്ന് വ്യവസ്ഥ ചെയ്യാത്തതുകൊണ്ട് സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളുടെ ഏത് ബിരുദവും യോഗ്യതയായി കണക്കാമെന്ന വിചിത്രവാദമാണ് സർക്കാർ ഉന്നയിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]