
വയനാട്: മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട ഒൻപതു പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. രാവിലെ എട്ടുമണിയോടെ നടപടികൾ തുടങ്ങും. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ വെച്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുക. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സർക്കാർ എൽപി സ്കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദർശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ആദര സൂചകമായി സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും വരെ മാനന്തവാടി താലൂക്കില്‍ ഓണാഘോഷങ്ങളും ഔദ്യോഗിക പരിപാടികളും മാറ്റി വെച്ച് ദു:ഖാചരണം നടത്തും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്.
ദുരന്തത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ അമ്മയും മകളും ഉണ്ടെന്ന വാർത്തയും ഏവരെയും വേദനിപ്പിക്കുന്നതാണ്. ആറാം നമ്പർ കോളനിയിലെ പത്മനാഭനാണ് ഭാര്യയെയും മകളേയും നഷ്ടമായത്. ഭാര്യ ശാന്തയും മകളായ ചിത്രയും അപകടത്തിൽ മരിക്കുകയായിരുന്നു. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബ്രേക്ക് കിട്ടാത്തതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ മണി പോലീസിന് മൊഴി. ഡ്രൈവറടക്കം 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അപകടത്തിൽ ഒമ്പത് സ്ത്രീകളാണ് മരിച്ചത്. ഡൈവർ ഉൾപ്പെടെ നാല് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. 30 മീറ്റർ താഴ്ചയിലേക്ക് പതിച്ച ജീപ്പ് പാറകെട്ടിൽ ഇടിച്ച് തകരുകയായിരുന്നു. ഡിടിടിസി കമ്പനിയിലെ തോട്ടം തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ചിത്ര, ശോഭന, കാർത്ത്യായനി, ഷാജ, ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി എന്നിവരാണ് മരിച്ചത്. മണികണ്ഠൻ, ജയന്തി, ഉമാദേവി, ലത, മോഹനസുന്ദരി എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. തേയില തോട്ടത്തിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവെയാണ് ഇന്ന് വൈകുന്നേരം അപകടമുണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ മാനന്തവാടി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും. മൃതദേഹങ്ങൾ നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് മക്കിമല എൽപി സ്കൂളിൽ പൊതുദർശനത്തിന് വെയ്ക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]