
വ്യോമയാന മേഖലയില്‍ ഒരു തൊഴിൽ അന്വേഷിക്കുന്നുവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ നിങ്ങള്‍ക്കായി ഒരു സുവർണ്ണാവസരം. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിംഗാണ് നിരവധി ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാറ്ററിങ്, മനേജ്മെന്റ് തുടങ്ങി എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിംഗ് വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ഉടനീളം നിരവധി തൊഴിൽ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
പാചക വിദഗ്ധർ, ലോജിസ്റ്റിക്സ്, ഉപഭോക്തൃ സേവനങ്ങൾ അല്ലെങ്കിൽ അഡ്മിനിസ്ട്രേഷൻ എന്നിവയിൽ നിങ്ങൾക്ക് മതിയായ യോഗ്യതകള്‍ ഉണ്ടെങ്കില്‍, എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിംഗിൽ നിങ്ങൾക്ക് ഒരു ജോലി കണ്ടെത്താന്‍ സാധിക്കും. നിലവില്‍ ഷെഫുകൾ, ഫുഡ് ആൻഡ് ബിവറേജ് സൂപ്പർവൈസർമാർ, വെയർഹൗസ് മാനേജർമാർ, സംഭരണ വിദഗ്ധർ, ഉപഭോക്തൃ സേവന പ്രതിനിധികൾ എന്നി ഒഴിവുകളില്‍ ഉദ്യോഗാർത്ഥികളെ തേടുന്നുണ്ടെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം സോഷ് ഷെഫ് (SOUS CHEF), സീനിയർ സോസ് ഷെഫ് , എച്ച് ആർ സ്പെഷ്യലിസ്റ്റ്, ഐടി സ്പെഷ്യലിസ്റ്റ്, സീനിയർ ഇന്റർ നാഷണനല്‍ ഓഡിറ്റർ, ഡ്യൂട്ടി ഡ്രൈവർ, ടെക്നീഷ്യന്, ടീം മെമ്പർ, ജനറല്‍ അസിസ്റ്റന്റ്, ജൂനിയർ അഡ്മനിസ്ട്രേഷന് അസിസ്റ്റന്റ്, എച്ച് ആർ സ്റ്റാഫ് തുടങ്ങിയ വിഭാഗങ്ങളിലും ഒഴിവുകള്‍ ലഭ്യമാണ്.
യുഎഇ സ്വദേശികള്‍ക്ക് പുറമെ പ്രവാസികള്‍ക്കും പല ഒഴിവുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ മികച്ച ശമ്പളത്തിനൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അതോടൊപ്പം യോഗ്യതയ്ക്കും അർഹതയ്ക്കും അനുസരിച്ച് കരിയർ രംഗത്തുള്ള വളർച്ചയ്ക്കും കമ്പനി അവസരം നല്‍കും, ജീവനക്കാർക്ക് അവരുടെ സംഭാവനകൾക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പേരുകേണ്ടതാണ് എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങ്.
പ്രൊഫഷണല്‍ രംഗത്തെ മികവ് വർധിപ്പിക്കുന്നതിന് വേണ്ടി തൊഴിലാളികള്‍ക്കായി നിരവധി പരിശീലന പരിപാടികളും കമ്പനി ഒരുക്കുന്നു. ലോകത്തിലെ മുൻനിര കാറ്ററിംഗ് സേവന ദാതാക്കളിൽ ഒരാളെന്ന നിലയിൽ, എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിംഗ് ജീവനക്കാർക്ക് വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള ആളുകളുമായി പ്രവർത്തിക്കാനുള്ള അവസരം നൽകുന്നു.
തൊഴിൽ-ജീവിത സന്തുലിതാവസ്ഥയുടെ പ്രാധാന്യം തിരിച്ചറിയുകയും ജീവനക്കാർക്ക് മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന കമ്പനിയുമാണ് എമിറേറ്റ്സ് കാറ്ററിങ്. കൂടാതെ ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നു, സമഗ്രമായ ആരോഗ്യ പരിരക്ഷാ പദ്ധതികളും വെൽനസ് സംരംഭങ്ങളും കമ്പനിക്കുണ്ട്. എമിറേറ്റ്സ് കാറ്ററിങ് കമ്പനിയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍
The post ഡ്രൈവർ, ഷെഫ്, ടെക്നീഷ്യന് എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങ് കമ്പനിയില്‍ നിരവധി ഒഴിവുകള്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]