
സ്വന്തം ലേഖകൻ
ഇന്ന് കാർഗിൽ വിജയ് ദിവസിന്റെ 24-ാം വാർഷികം. രാജ്യത്തിനുവേണ്ടി പോരാടി ജീവൻ നഷ്ടപ്പെട്ട വീരയോദ്ധാക്കളെ അനുസ്മരിക്കുന്ന ജുലൈ 26 കാർഗിൽ വിജയ് ദിവസമായി ആചരിക്കുന്നു. 1999 മെയ് മുതൽ ജുലൈ വരെ നീണ്ടുനിന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. ജമ്മുകാശ്മീരിലെ കാർഗിലിൽ ആയിരുന്നു യുദ്ധം നടന്നത്. കാർഗിലിലെ തന്ത്രപ്രധാന മേഖലകളിലേക്ക് 5000ത്തോളം വരുന്ന പാക് സൈന്യവും തീവ്രവവാദികളും നുഴഞ്ഞുകയറുകയായിരുന്നു. തുടർന്ന് ഓപ്പറേഷൻ വിജയ് എന്ന ദൗത്യത്തിലൂടെ ഇന്ത്യ പാക്കിസ്ഥാന് മേൽ വിജയം നേടി.
527 ഇന്ത്യൻ സൈനികർക്കാണ് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പാക്കിസ്ഥാന്റെ 453 സൈനികരും യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന അവസാന യുദ്ധമായിരുന്നു കാർഗിലിൽ നടന്നത്.
ടോളോലിംഗ് പോരാട്ടം കാർഗിൽ യുദ്ധത്തിലെ ആദ്യത്തെ പ്രധാന പോരാട്ടമായിരുന്നു ടോളോലിംഗിൽ നടന്നത്. ടോളോലിംഗിലും സമീപ പ്രദേശങ്ങളിലുമായി നുഴഞ്ഞുകയറിയ പാക്സൈന്യത്തെ തുരത്താൻ ഇന്ത്യൻ സേനയുടെ രാജ്പുത്താന റൈഫിൾസിന്റെ രണ്ടാം ബറ്റാലിയൻ സൈന്യമായിരുന്നു യുദ്ധമുഖത്ത് ഉണ്ടായിരുന്നത്. കുത്തനെയുള്ള പാറക്കെട്ടുകളും ഇടുങ്ങിയ വഴികളും അസഹനീയമായ കാലാവസ്ഥയും പോരാട്ടം കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കി. നീണ്ട ദിവസത്തെ പ്രത്യാക്രമണത്തിനൊടുവിൽ 1999 ജൂൺ 13 ന് ടോളോലിംഗ് തിരിച്ച് പിടിച്ചതായി സൈന്യം അറിയിച്ചു. ടൈഗർ ഹിൽ യുദ്ധം പോയിന്റ് 5353 എന്നും ടൈഗർ ഹിൽ യുദ്ധം അറിയപ്പെടുന്നു.
കാർഗിൽ യുദ്ധത്തിലെ മറ്റൊരു സുപ്രധാനമായ പോരാട്ടമായിരുന്നു ഇത്. പാക് സൈന്യവും തീവ്രവാദികളും 5307 മീറ്റർ ഉയരത്തിലുള്ള ടൈഗർ ഹില്ലിൽ തമ്പടിക്കുകയായിരുന്നു. തുടർന്ന് ഓപ്പറേഷന് വിജയ് എന്ന് പേരിട്ട സൈനിക നടപടിയിലൂടെ ആഴ്ചകളോളം നീണ്ട് നിന്ന പോരാട്ടത്തിനൊടുവിൽ പാക്ക് സൈനികരെ പുറത്താക്കി ടൈഗര്‍ ഹില്‍ ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ ഇന്ത്യ പിടിച്ചെടുത്തു . കാർഗിൽ യുദ്ധത്തിലെ പ്രധാന വഴിത്തിരിവായിരുന്നു ടൈഗർ ഹിൽ തിരിച്ചുപിടിച്ചത്.
‘ധീരതയെന്ന വാക്ക് എല്ലായ്പ്പോഴും മികച്ച യോദ്ധാക്കളുടെ ധീരതയെക്കുറിച്ചാണ് പറയുന്നത്’അതുകൊണ്ട് തന്നെ കാർഗിൽ യുദ്ധവും ചരിത്രത്തിൽ എഴുതി ചോർത്തത് ധീരജവാന്മാരുടെ മരിക്കാത്ത ഓർമ്മകളാണ്.
The post കാർഗിൽ വിജയ് ദിവസ്; ഐതിഹാസിക പോരാട്ടത്തിന്റെ ഓർമ്മദിനം , രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിൽ രാജ്യം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]