
പള്ളിപ്പടി കുമ്പിടാൻ റോഡ് അപകടാവസ്ഥയിൽ. ദുരിതത്തിലായി നാട്ടുകാർ
പുല്ലൂരാംപാറ :പള്ളിപ്പടി കുമ്പിടാൻ റോഡ് അപകടാവസ്ഥയിൽ. ദുരിതത്തിലായി നാട്ടുകാർ..
ഏകദേശം മൂന്നാല് മീറ്ററോളം നീളത്തിലാണ് റോഡ് രണ്ടിടങ്ങളിലായി വിണ്ടുകീറിയത്.
ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ഒരു പ്രധാന റോഡാണ് കുമ്പിടാൻ റോഡ്.
ഇപ്പോൾ റോഡിൽ ഉണ്ടായിരിക്കുന്ന ഈ വിള്ളൽ മൂലം സമീപപ്രദേശത്തേക്കുള്ള വീടുകളിലേക്ക് ഭാരക്കൂടുതൽ ഉള്ള വാഹനങ്ങൾ കടന്നു പോകേണ്ടതിനാൽ നിർമ്മാണ പ്രവർത്തികൾക്കും മറ്റുമുള്ള അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിന് സാധിക്കാത്ത ഒരു അവസ്ഥയാണ് ഉള്ളത്.
മഴ ശക്തി പ്രാപിക്കുകയോ, ഭാരമുള്ള വാഹനങ്ങൾ കയറുകയോ ചെയ്തു കഴിഞ്ഞാൽ വലിയൊരു അപകടത്തിന് സാക്ഷിയാ വേണ്ടി വരുമല്ലോ എന്ന ഭയപ്പാടിലാണ് നാട്ടുകാർ ഉള്ളത്.. ആഴ്ചകൾക്ക് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിട്ടും യാതൊരു നടപടിയും ഇല്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഗതാഗത ഭീഷണി ഒഴിവാക്കാൻ എത്രയും പെട്ടെന്ന് അടിയന്തര നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]