കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിരോധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പട്നയില്‍ ചേര്‍ന്ന യോഗത്തെ റഷ്യയിലെ വാഗ്നര്‍ ഗ്രൂപ്പുമായി ഉപമിച്ച് ഉദ്ധവ് താക്കറെ. താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ പുതിയ എഡിറ്റോറിയലിലാണ് വിചിത്ര പരാമര്‍ശം നടത്തിയിരിക്കുന്നത്. റഷ്യയിലെ ജയിലുകളില്‍ നിന്ന് റിക്രൂട്ട് ചെയ്ത കുറ്റവാളികള്‍ അടങ്ങുന്ന ഒരു കൂലിപ്പടയാളി സംഘമായ വാഗ്നറുമായുള്ള ഉപമ പൊള്ളുന്ന ചര്‍ച്ചയായിരിക്കുകയാണ്.
ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാഗ്നര്‍ ഗ്രൂപ്പിനെ ‘ജനാധിപത്യത്തിന്റെ സംരക്ഷകന്‍’ എന്ന് സാമ്ന എഡിറ്റോറിയല്‍ വിശേഷിപ്പിച്ചു. വാഗ്നര്‍ മേധാവി യെവ്ജെനി പ്രിഗോസിന് പുടിനെതിരെ മത്സരിച്ചതുപോലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷം പട്നയില്‍ ഒന്നിച്ചു എന്നാണ് സാമ്ന എഴുതിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തെ കുറിച്ച് സംസാരിക്കവെ, ‘ഇന്ത്യയുടെ ജനാധിപത്യം, ഭരണഘടന, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ പ്രധാനമന്ത്രി മോദി ഇടരുന്നത് വ്യക്തമായി കാണാമായിരുന്നു എന്ന് എഡിറ്റോറിയല്‍ പറയുന്നു.
The post പട്നയിലെ പ്രതിപക്ഷ യോഗത്തെ റഷ്യയിലെ വാഗ്നര്‍ ഗ്രൂപ്പുമായി ഉപമിച്ച് ഉദ്ധവ് താക്കറെ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]