ശ്രീനഗര്‍: ജമ്മു കശ്മീരില്‍ എന്‍ഐഎ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. നാല് ജില്ലകളിലായി ആറിടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. തെക്കന്‍ കശ്മീരിലെ കുല്‍ഗാം, പുല്‍വാമ, ഷോപ്പിയാന്‍ എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി തെരച്ചില്‍ നടത്തി. എന്‍ഐഎ സംഘവും പോലീസും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും (സിആര്‍പിഎഫ്) വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലും പരിശോധന നടത്തുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിദേശികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് അന്വേഷണ ഏജന്‍സി കേസെടുത്തിരിക്കുന്നത്. നേരത്തെ മെയ് മാസത്തില്‍ താഴ്വരയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ശ്രീനഗര്‍, ബുഡ്ഗാം, പുല്‍വാമ, ഷോപ്പിയാന്‍, അവന്തിപോറ, അനന്ത്നാഗ്, ഹന്ദ്വാര, കുപ്വാര, പൂഞ്ച് ജില്ലകളിലാണ് വ്യാപകമായ തെരച്ചില്‍ നടന്നത്.
The post ജമ്മു കശ്മീരില്‍ എന്‍ഐഎ റെയ്ഡ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]