
സ്വന്തം ലേഖകൻ
നമ്മുടെ എല്ലാം വീടുകളില്‍ ഒട്ടുമിക്ക ദിവസങ്ങളിലുമുണ്ടാകുന്ന ഒരു പച്ചക്കറിയാണ് ബീറ്റ് റൂട്ട്. നിറം കൊണ്ടും രുചി കൊണ്ടും ബീറ്റ്റൂട്ടിനോട് പ്രിയമുളളവരാണ് അധികമെങ്കിലും ചിലര്‍ക്ക് അതിന്റെ രുചി ഇഷ്ടമാകണമെന്നില്ല. എന്നാല്‍ പോഷക ഘടകങ്ങളുടെ കലവറയായാണ് ബീട്ട്റൂട്ടിനെ കണ്ടുവരുന്നത്. ബീറ്റ്റൂട്ടില്‍ അയണ്‍ ഉളളതുകൊണ്ട് രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവര്‍ത്തനത്തിനും അയണിന്റെ കുറവു കാരണം ഉണ്ടാകുന്ന തളര്‍ച്ച മാറ്റാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ബീറ്റ്റൂട്ട് രോഗപ്രതിരോധ ശക്തിയും വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ബീറ്റ്റൂട്ട് നൈട്രേറ്റ്സ് എന്ന സംയുക്തങ്ങളാല്‍ സമ്പുഷ്ടമാണ്. നൈട്രേറ്റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാന്‍ ഇത് നല്ലതാണ്. ഏറ്റവും ശക്തമായ 10 ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയും ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
നിങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള വ്യക്തിയാണോ? എങ്കില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ. ദിവസവും 250 മില്ലി ലിറ്റര്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റാണ് ഇതിന് സഹായകമാകുന്നത്. ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ച് 2 മണിക്കൂറിന് ശേഷം ഹൃദയസ്തംഭന സാധ്യത 13 ശതമാനംവരെ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. നൈട്രേറ്റ് തന്നെയാണ് ഇവിടേയും സഹായകരമാകുന്നത്.
മറവിരോഗത്തെ ചെറുക്കുന്നു
ഡിമെന്‍ഷ്യ അധവാ മറവിരോഗത്തിന് ബീറ്റ്റൂട്ട് ഒരു പ്രതിവിധിയാണ്. തലച്ചോറിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ഓര്‍മ്മശേഷി വീണ്ടെടുക്കാന്‍ ബീറ്റ്റൂട്ടിന് കഴിയും.
അമിതവണ്ണം കുറയ്ക്കാം
ബീറ്റ്റൂട്ടില്‍ കലോറിയുടെ അളവ് കുറവായതിനാല്‍ ശരീരത്തില്‍ കൊഴുപ്പടിയാന്‍ അനുവദിക്കുന്നില്ല. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നിങ്ങളെ ദിവസം മുഴുവനും ഊര്‍ജസ്വലരായിരിക്കാന്‍ സഹായിക്കുന്നു.
ഹൃദ്രോഗം തടയുന്നു
പൊട്ടാസ്യത്തിന്റെ കലവറയാണ് ബീറ്റ്റൂട്ട്. ഇത് ഞരമ്പുകളുടേയും പേശികളുടേയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ക്ഷീണം, ബലഹീനത, പേശി രോഗങ്ങളും ഇതിലൂടെ ഭേദമാക്കപ്പെടുന്നു.ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ശരിയായ രീതിയില്‍ ധാതുക്കള്‍ ആവശ്യമാണ്. ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സോഡിയം, സിങ്ക്, ചെമ്പ്, സെലിനിയം എന്നിവയാണ് ബീറ്റ്റൂട്ട് നല്‍കുന്നത്. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇവ അത്യന്താപേക്ഷിതമാണ്
കരള്‍ രോഗങ്ങള്‍ ചെറുക്കുന്നു
മോശം ജീവിതശൈലി, അമിത മദ്യപാനം, ജങ്ക് ഫുഡ് എന്നിവ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ബീറ്റ്റൂട്ടിലുള്ള ആന്റിഓക്സൈഡുകള്‍ കരള്‍ രോഗങ്ങളെ ചെറുത്ത് ആരോഗ്യം പ്രദാനം ചെയ്യുന്നു
കൊളസ്ട്രോള്‍ കുറയ്ക്കുന്നു
ബീറ്റ്റൂട്ടിലുള്ള ഫൈറ്റോ ന്യൂട്രിയന്റുകള്‍ മോശം കൊഴുപ്പിനെ ഒഴിവാക്കി നല്ല കൊഴുപ്പ് നല്കുന്നു. നല്ല കൊഴുപ്പിന്റെ അംശം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടാതിരിക്കാനും ബീറ്റ്റൂട്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സഹായിക്കും
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]