ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതരാമന്. ഒരു അഴിമതി ആരോപണം പോലും കഴിഞ്ഞ വര്‍ഷങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടില്ല. പ്രതിപക്ഷത്തിന് നെഗറ്റീവ് അജണ്ട ഉണ്ടെന്ന് പട്നയിലെ പ്രതിപക്ഷ യോഗം സൂചിപ്പിച്ച് മന്ത്രി പറഞ്ഞു. ഒരാളെ തോല്‍പ്പിക്കണം എന്ന അജണ്ടയിലാണ് എല്ലാവരും ഒരുമിച്ച് കൂടിയത്. അതിന് പകരം, എന്താണ് ജനങ്ങള്‍ക്ക് നല്‍കാനുള്ളത് എന്നാണ് പ്രതിപക്ഷം പറയേണ്ടത്. അവര്‍ക്ക് അധികാരമുണ്ടായിരുന്നപ്പോള്‍ നടന്നത് അഴിമതി മാത്രം. മോദിയുടെ കഴിഞ്ഞ ഒമ്പത് വര്‍ഷവും നടന്നത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള വികസനം എന്നും മന്ത്രി പരാമര്‍ശിച്ചു.
ഈജിപ്തിന്റെ പരമോന്നത പുരസ്കാരമായ ഓര്‍ഡര്‍ ഓഫ് ദി നൈല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചതില്‍ അഭിമാനകരമെന്ന് മന്ത്രി അറിയിച്ചു. ഈജിപ്ത് റിപ്പബ്ലിക് ആകും മുന്‍പേ നിലവിലുണ്ടായിരുന്ന പുരസ്കാരമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. ഇതുവരെ 13 രാജ്യങ്ങളുടെ പരമോന്നത പുരസ്കാരം പ്രധാന മന്ത്രിക്ക് ലഭിച്ചു. അതില്‍ ആറെണ്ണം ഇസ്ലാമിക രാജ്യങ്ങളുടേത് ആണെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നുവെന്ന് നിര്‍മ്മല സീതാരാമന് കൂട്ടിച്ചേര്‍ത്തു.
The post പ്രതിപക്ഷത്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ; നിര്‍മല സീതരാമന് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]