ഇന്ത്യയിൽ ബിസിനസ് രംഗത്തേക്ക് കടക്കുന്ന തുടക്കകാർക്കുള്ളൊരു സാധ്യതയാണ് ഫ്രാഞ്ചൈസി ബിസിനസുകൾ. ഓഫീസ് ജോലിയുടെ വിരസതയിൽ നിന്ന് ഇന്ന് ബിസിനസിലേക്ക് പറിച്ചു നടാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. ഇത്തരക്കാർക്ക് ഇഷ്ട മേഖലയിൽ ഫ്രാഞ്ചൈസി ആരംഭിക്കുക എന്നത് കുറഞ്ഞ റിസ്കിൽ ചെയ്യാൻ സാധിക്കുന്ന ബിസിന്സ ആശയമാണ്. മികച്ച ബ്രാൻഡുകളുടെ സൽപേരും മികച്ച ബിസിനസും ലഭിക്കുന്നതിനൊപ്പം സാങ്കേതിക പിന്തുണയും ഇവരിൽ നിന്ന് ലഭിക്കും. ഇന്ന് 5 ലക്ഷത്തിന് താഴെ മുതൽ മുടക്കിൽ ആരംഭിക്കാൻ സാധിക്കുന്ന ബിസിനസ് ആശയങ്ങൾ പരിശോധിക്കാം.
എന്താണ് ഫ്രാഞ്ചൈസി
കമ്പനികൾ തങ്ങളുടെ ഉത്പ്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യാൻ മറ്റൊരുള്ളവരെ അനുവദിക്കുന്ന ബിസിനസ് മോഡലാണ് ഫ്രാഞ്ചൈസി. ബിസിനസ് സ്വന്തമായുള്ള കമ്പനിയെ ഫ്രാഞ്ചൈസർ എന്നാണ് അറിയപ്പെടുന്നത്. ഫ്രാഞ്ചൈസറെയും ഫ്രാഞ്ചൈസിയെയും ബന്ധിപ്പിക്കുന്ന കരാറിനെയാണ് ഫ്രാഞ്ചൈസി എന്ന് പറയുന്നത്. ഫ്രാഞ്ചൈസികള്‍ക്ക് ആവശ്യമായ പരിശീലനവും സംഘടനാപരമായ പിന്തുണയും ഫ്രാഞ്ചൈസർ നൽകും. ഇതോടൊപ്പം ഉയര്‍ന്ന മൂല്യമുള്ള ബ്രാന്‍ഡ് നെയിം ലഭിക്കും.
ഫ്രാഞ്ചൈസി തിരഞ്ഞെടുക്കും മുൻപ് ശ്രദ്ധിക്കാം
ഓരോരുത്തർക്കും അനുയോജ്യമായ ഫ്രാഞ്ചൈസി ആണോ എന്ന മനസിലാക്കണം. ഭക്ഷണം, ജുവലറി, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം തുടങ്ങിയ സര്‍വ മേഖലകളിലും ഇന്ന് ഫ്രാഞ്ചൈസി ബിസിനസുകള്‍ ലഭിക്കും. ഓരോ മേഖലയിലും ബജറ്റിന് അനുസരിച്ച ഫ്രാഞ്ചൈസി കണ്ടെത്തുകയാണ് വേണ്ടത്.
ഉദാഹരണത്തിന് ചെറിയ ഭക്ഷ്യ കമ്പനിയുടെ ഫ്രാഞ്ചൈസി 5-10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കുമ്പോള്‍ അന്ത്രാരാഷ്ട്ര ബ്രാന്‍ഡിന് 1 കോടിയോളം രൂപ ചെലവാക്കേണ്ടി വരും. ഏത് വിഭാഗത്തിലുള്ള ബിസിനസിലാണ് താല്പര്യം എന്ന് മനസിലാക്കിയാല്‍ ഈ മേഖലയിലുള്ള കമ്പനികളില്‍ നിന്ന് സ്വന്തം ബജറ്റിന് ഒതുങ്ങുന്ന കമ്പനികളെ തിരഞ്ഞെടുക്കണം.
ഫ്രാഞ്ചൈസിയുടെ ഗുണങ്ങൾ
വിപണിയില്‍ വിജയിച്ചൊരു ബിസിനസാണ് നടത്തേണ്ടത് എന്നത് ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ ഗുണം. ബ്രാന്‍ഡിന്റെ സല്പേര് വിപണിയില്‍ മുന്‍തൂക്കം നല്‍കും. ഇതോടൊപ്പം ഫ്രാഞ്ചൈസി നല്കുന്ന കമ്പനി ലോക്കേഷന്‍ കണ്ടെത്താനും, തൊഴിലാളികളെ തിരഞ്ഞെടുക്കാനും പരിശീലനത്തിനും സൗകര്യങ്ങള്‍ നല്‍കും. കമ്പനിയുടെ സൂക്ഷ്മ നിരീക്ഷണം ഫ്രാഞ്ചൈസിയ്ക്ക് മുകളിലുണ്ടാകും. ഫ്രാഞ്ചൈസിയുടെ പ്രവർത്തനനം, മാർക്കറ്റിംഗ്, ഫിനാൻസ് കാര്യങ്ങളിൽ പരിശോധനകളുണ്ടാകും.
അമൂൽ ഔട്ട്ലേറ്റ്
കിയോസ്കുകളായും റസ്റ്റോറന്റുകളായും ഭക്ഷ്യ മേഖലയിൽ ഫ്രാഞ്ചൈസി ആരംഭിക്കാം. 80 ചതുരശ്ര അടിയുള്ള കിയോസും 10-20 ലക്ഷം രൂപയുടെ നിക്ഷേപം വേണ്ടി വരും. ഗിയാനി, അമൂല്‍, സബ്വേ, ഡൊമിനോസ് പിസ ഹട്ട്, കെഎഫ്സി, കഫേ കോഫിഡേ എന്നിവ ഫ്രാഞ്ചൈസികൾ അനുവദിക്കുന്ന പ്രധാന കമ്പനികളാണ്. ഇതിൽ അമൂൽ ഫ്രൈഞ്ചൈസി എങ്ങനെ ആരംഭിക്കുന്നു എന്ന് നോക്കാം.
അമൂൽ ഫ്രാഞ്ചൈസിക്കായി 25,000 രൂപയുടെ സെക്യൂരിറ്റി നിക്ഷേപം ആവശ്യമാണ്. 100 ചതുരശ്ര അടി മുതല്‍ 150 ചതുരശ്ര അടി വരെ സൗകര്യമുള്ള കടമുറിയാണ് ആവശ്യം. സ്വന്തമായതോ വാടക കെട്ടിടമോ മതിയാകും. ഇത് അമൂല്‍ ഫ്രാഞ്ചൈസിക്ക് അനുസൃതമായി റീ ഡിസൈന്‍ ചെയ്യണം. ഇതിന് 80,000 രൂപയോളം ചെലവ് പ്രതീക്ഷിക്കാം. ഔട്ട്ലേറ്റിലേക്ക് ആവശ്യമായ ഡീപ്പ് ഫ്രീസര്‍, വിസികൂളര്‍, മില്‍ക് കൂളര്‍, പിസ ഓവന് എന്നിവയ്ക്കായി 80,000 രൂപയും ചെലവ് പ്രതീക്ഷിക്കാം. കട മുറിയും 2 ലക്ഷം രൂപയ്ക്കടുത്ത് നിക്ഷേപിക്കാനുമുള്ളൊരാള്ക്ക് അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്ലേറ്റുകള്‍ ആരംഭിക്കാം.
ഡിടിഡിസി
കൊറിയര്‍, ഡെലിവറി മേഖലയില്‍ ചെറിയ നിക്ഷേപത്തിൽ ഫ്രാഞ്ചൈസികൾ ലഭിക്കും. 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ മുതല്‍ മുടക്ക് മതിയാകും. 400 ചതുരശ്ര അടിയെങ്കിലും വിസ്തീര്‍ണമുള്ള സ്ഥലം കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ഡിടിഡിസിയുടെ ഫ്രാഞ്ചൈസി ലഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഫ്രാഞ്ചൈസി ഫീസ് ഡിടിഡിസി വാങ്ങുന്നില്ല. പ്രദേശം അനുസരിച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ നൽകണം. നഗരങ്ങളില്‍ 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. കാറ്റഗറി ബി നഗരങ്ങളില്‍ ഇത് 1 ലക്ഷവും കാറ്റഗറി ഗ്രാമങ്ങളില്‍ 50,000 രൂപയുമാണ് ആവശ്യം.
300-450 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. എ കാറ്റഗറി നഗരത്തില്‍ നാല് തൊഴിലാളികളും ബി കാറ്റഗറി നഗരത്തില്‍ മൂന്ന് തൊഴിലാളികളും സി കാറ്റഗറി നഗരത്തില്‍ കുറഞ്ഞത് 2 പേരും തൊഴിലാളികളായി വേണം.
The post 5 ലക്ഷത്തിൽ താഴെ മുടക്കിയാൽ ആരംഭിക്കാവുന്ന 2 ഫ്രാഞ്ചൈസികൾ; മാസ വരുമാനം ഉറപ്പാക്കുന്ന ബിസിനസുകളിതാ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]