
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച പഠനോപകരണ നിർമാണ ശില്പശാല രക്ഷിതാക്കളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് രക്ഷാകർതൃ സംഗമവും ശില്പശാലയും ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സിജോ മാളോല, അധ്യാപകരായ ക്രിസ്റ്റീന അഗസ്റ്റിൻ, എൽസമ്മ അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.
ഒന്നാം ക്ലാസിലെ ഭാഷാ പഠനം കൂടുതൽ ആസ്വാദ്യകരവും അനുഭവവേദ്യവുമാക്കുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്ന സചിത്ര പുസ്തക നിർമിതിക്കാവശ്യമായ പഠനോപകരണങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനത്തിന് അധ്യാപിക ദിവ്യ ജോസഫ് നേതൃത്വം നൽകി. പാഠഭാഗത്തെ കഥാപാത്രങ്ങളെ കടലാസിൽ ആവിഷ്കരിച്ചത് രക്ഷിതാക്കൾ ഏറെ ആവേശത്തോടെ ഏറ്റെടുത്തു
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]