
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗ്ഗനൈസേഷന്‍ (ഐ.എല്‍.ഒ) പ്രതിനിധി ഡിനോ കോറൈല്‍ നോര്‍ക്ക അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഐ.എല്‍.ഒ യുടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലവഹിക്കുന്ന ടീമിലെ ലേബര്‍ മൈഗ്രേഷന്‍ സ്പെഷലിസ്റ്റാണ് ഡിനോ കോറൈല്‍. ആഗോള തൊഴില്‍ രംഗത്തെ സാധ്യതകളെ പ്രയോജനപ്പെടുത്തി സുരക്ഷിതമായ തൊഴില്‍ കുടിയേറ്റം യാഥാര്‍ത്ഥ്യമാക്കാന്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത കണ്ടെത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.
ആഗോള കുടിയേറ്റ മേഖലയില്‍ നിലനില്‍ക്കുന്ന സാധ്യതകളും വെല്ലുവിളികളും, ഒരു സുരക്ഷിത മൈഗ്രേഷന്‍ സെന്റര്‍ എന്ന നിലയില്‍ നോര്‍ക്കയ്ക്കുള്ള സവിശേഷതകള്‍, നോര്‍ക്ക റൂട്ട്സ് നടപ്പിലാക്കി വരുന്ന പ്രവാസി ക്ഷേമപദ്ധതികള്‍, റിക്രൂട്ട്മെന്റ് നടപടികള്‍, വിദേശഭാഷാപഠന ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ സംബന്ധിച്ച് നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന് നമ്പൂതിരി വിശദീകരിച്ചു. വിദേശ തൊഴില്‍ തട്ടിപ്പുകളില്‍ വീഴാതെ നിയമപരമായ തൊയില് കുടിയേറ്റത്തിന് ഐ.എല്‍.ഒ യുമായി ഏതൊക്കെ മേഖലകളില്‍ സഹകരിക്കാം എന്ന വിഷയത്തിലും ചര്‍ച്ച നടന്നു. നോര്‍ക്ക ആരംഭിക്കാന്‍ പോകുന്ന പുതിയ പദ്ധതികളേയും പരിചയപ്പെടുത്തി.
പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിന് വിവിധ തൊഴില്‍ ദാതാക്കളുമായി ബന്ധപ്പെടുന്നതിനായി ഐ.എല്‍.ഒ യുടെ സഹായം ലഭ്യമാക്കുന്നതും സംബന്ധിച്ചും വിലയിരുത്തി. ആരോഗ്യമേഖലയ്ക്ക് പുറമേ കൂടുതല്‍ മേഖലകളിലേയ്ക്കുളള വിദേശതൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും നിയമപരമായ കുടിയേറ്റത്തിനായുളള ശ്രമങ്ങള്‍ക്കും കൂടിക്കാഴ്ച സഹായകരമായെന്ന് കെ.ഹരികൃഷ്ണന് നമ്പൂതിരി പ്രതികരിച്ചു. നോര്‍ക്ക അധികൃതരമായി നടന്ന കൂടിക്കാഴ്ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളിലും നിര്‍ദ്ദേശങ്ങളിലും മേല്‍ ഐ.എല്‍. ഒ – യിലെ സഹപ്രവര്‍ത്തകരുമായി ലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഡിനോ കോറൈല്‍ ഉറപ്പ് നല്കി. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ യ്ക്ക് പുറമേ റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യാം .ടി.കെ., സെക്ഷന്‍ ഓഫീസര്‍മാരായ ബിപിന്‍, ജെന്‍ഷര്‍ എന്നിവരും സംബന്ധിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]