തൃശൂര്‍: തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചത് വീഡിയോ കണ്ടുകൊണ്ടിരിക്കെ. പട്ടിപ്പറമ്ബ് സ്വദേശി അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാണ് വീഡിയോ കണ്ട് കൊണ്ടിരിക്കെ റെഡ്മി 5 പ്രോ ഫോണ്‍ പൊട്ടിത്തെറിച്ചത്. പുതപ്പിന് ഉള്ളിലിരുന്ന് വീഡിയോ കാണുമ്ബോഴാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.
ആദിത്യശ്രീയുടെ അച്ഛന് അശോകനും അമ്മ സൗമ്യയും ജോലിക്ക് സ്ഥലത്ത് നിന്ന് മടങ്ങി എത്തിയിരുന്നില്ല. മുത്തശ്ശിയും കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
അടുക്കളയിലായിരുന്ന മുത്തശ്ശി പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് റൂമിലേക്ക് എത്തുമ്ബോള്‍ കുട്ടി രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. അപകടം നടക്കുമ്ബോള്‍ ഫോണ്‍ ചാര്‍ജിനിട്ടിരുന്നില്ലെങ്കിലും അമിതമായി ചൂടായിടുന്നുവെന്ന് ഫോറെന്‍സിക് പരിശോധനനയില്‍ വ്യക്തമായി.
പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞ നിലയിലാണ്. കുട്ടി പുതപ്പിനുള്ളിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം കൂട്ടി.
മകള്‍ സ്ഥിരമായി മൊബൈല്‍ ഉപയോഗിക്കാറില്ലെന്ന് അച്ഛന് അശോക് കുമാര്‍ പറഞ്ഞു. അശോകന് സൗമ്യ ദമ്ബതികളുടെ ഏക മകളാണ് മരിച്ച ആദിത്യശ്രീ.
തിരുവില്വാമല പുനര്‍ജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. The post മൊബൈല്‍ പൊട്ടിത്തെറിച്ചത് പുതപ്പിനുള്ളില്‍; എട്ടുവയസുകാരിയുടെ മരണം വീഡിയോ കണ്ടുകൊണ്ടിരിക്കെ appeared first on Malayoravarthakal.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]