
തിരുവനന്തപുരം > സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതിക്കെതിരെ അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെടുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റെയിലിന് എതിരായ ബിജെപി ജാഥയെ സ്വീകരിക്കാൻ മുസ്ലീം ലീഗ് നേതാവ് പോകുന്നു. വടകരയിലെ പഴയ കോലീബി സഖ്യം സംസ്ഥാനത്ത് വീണ്ടും രൂപപ്പെട്ടു എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.
അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ രൂപപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി പദയാത്രയില്‍ ലീഗ് നേതാവ് പങ്കെടുക്കുന്നത്. സിൽവർ ലൈൻ പ്രതിഷേധവും ഇതിന്റെ ഭാഗമാണ്. കെ റെയില്‍ കല്ലിടുന്നതില്‍ അവ്യക്തതയില്ല, ഇപ്പോള്‍ കല്ലിടുന്നത് കെ റെയില്‍ കോര്പറേഷന് ആണ്. റവന്യൂ നടപടി സാമൂഹ്യാഘാത പഠനത്തിന് ശേഷമാണ്. നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി സർക്കാർ ഏറ്റെടുക്കുകയുള്ളൂ – കോടിയേരി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]