
തിരുവനന്തപുരം: സര്‍വീസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ അപകടങ്ങള്‍ വാരിവിതറി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍. കെഎസ്ആര്‍ടിസിക്ക് കൈമാറാനായി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന വോള്‍വോ സ്ലീപ്പര്‍ ബസ് മറ്റ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ബസില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഒന്നിലധികം വാഹനങ്ങളെ ബസ് ഇടിച്ചുവെന്നും നിര്‍ത്താതെ പോയെന്നും ആരോപണമുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്നും ഒട്ടും ശ്രദ്ധയില്ലാതെയാണ് ബസുകള്‍ തലസ്ഥാനത്തേയ്ക്ക് എത്തുന്നത്. വാഹനമിടിച്ച അമരവിളയ്ക്ക് സമീപത്തായി സംഘര്‍ഷാവസ്ഥയുണ്ടായി. വണ്ടിയിടിച്ച് നിര്‍ത്താതെ പോയ ബസിനെ അമരവിള പോലീസ് എത്തിയാണ് പിടികൂടിയത്.
നേരത്തെ വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച് തിരുവനന്തപുരത്ത് എത്തിയിരുന്നു. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി രൂപീകരിച്ച കമ്പനിയായ സ്വിഫ്റ്റിന് വേണ്ടിയാണ് ലക്ഷ്വറി വോള്‍വോ ബസുകള്‍ വാങ്ങിയത്. തിരുവനന്തപുരം ആനയറയിലുള്ള സിഫ്റ്റിന്റെ ആസ്ഥാനത്താണ് ആദ്യ ബാച്ച് ബസുകള്‍ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]