കൊല്‍ക്കത്ത: എട്ട് പേരെ തീകൊളുത്തി കൊലപ്പെടുത്തിയ ബിര്‍ഭൂം കൂട്ടക്കൊല കേസില്‍ തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെടെ 21 പേര് അറസ്റ്റില്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാദു ഷെയ്ഖിന്റെ കൊലയ്ക്കുള്ള പ്രതികാരമായിട്ടാണ് കൂട്ടക്കൊല അരങ്ങേറിയത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരെ അക്രമികള്‍ മര്‍ദിക്കുകയും ജീവനോടെ തീവയ്ക്കുകയുമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനാറുല്‍ ഹുസൈന് അടക്കമുള്ളവരാണ് പിടിയിലായത്.
പിടിയിലായ പ്രതികളില്‍ ഭൂരിഭാഗവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അനുഭാവികളാണ്. അറസ്റ്റിലായ 21 പേരില്‍ ഭാദു ഷെയ്ഖിന്റെ കുടുംബാംഗങ്ങളായ ആറ് പേരും ഉള്‍പ്പെടുന്നുണ്ട്.
ഭാദു ഷെയ്ഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസന്വേഷണം കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറരുതെന്ന് മമതാ ബാനര്‍ജി സര്‍ക്കാര്‍ നേരത്തെ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ ഈ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി കേസ് സിബിഐക്ക് കൈമാറിയത്. സംഭവം നടന്ന രാംപൂര്‍ഹാട്ടില്‍ സിബിഐ സംഘം അന്വേഷണത്തിന് എത്തിയിട്ടുണ്ട്.
ഡിഐജി അഖിലേഷ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ എത്തിയത്. ന്യൂഡല്‍ഹിയില്‍ നിന്നുള്ള കേന്ദ്ര ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുണ്ട്.
ഇവരെയും കോടതി തന്നെയാണ് നിയോഗിച്ചത്. തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സംഭവസ്ഥലത്ത് നേരെത്തെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.
മമത അധികാരത്തില്‍ വന്നശേഷം ഒരു കേസില്‍ ഇത്രയും തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികളെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമായാണ്. അറസ്റ്റ് ചെയ്ത 21 പേര്‍ക്കുമെതിരെയും സിബിഐ കലാപ കുറ്റം ചുമത്തിയിട്ടുണ്ട്.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]