
കാസർകോട് > നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് മയക്കുമരുന്നുമായി അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് ഇംതിയാസാണ് (30) 10.07 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. 32000 രൂപ, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം, ഇലക്ട്രോണിക് ത്രാസ് എന്നിവയും ഇയാളില്‍ പൊലീസ് കണ്ടെടുത്തു.
ബേക്കല്‍ ജംഗ്ഷന് സമീപത്തെ കെട്ടിടത്തിനരികില്‍ നിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്. മയക്കുമരുന്ന് കടത്ത്, കവര്‍ച്ച, ഭവനഭേദനം, മോഷണം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇംതിയാസെന്ന് പൊലീസ് പറഞ്ഞു.
ഇയാൾ വിവിധ സ്ഥലങ്ങളില്‍ ചെന്ന് മുറിയെടുത്ത് ചെറുപ്പക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മയക്കുമരുന്ന് എത്തിച്ചു നല്കുന്നു എന്ന വിവരെത്തെ തുടര്‍ന്ന് പൊലീസ് ഇടപെടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]