
തിരുവനന്തപുരം> ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനത്തെത്തിയത് എടുത്തു പറയത്തക്ക നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യമായാണ് കേരളം സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്.
നഗരദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ നഗര ഉപജീവനമിഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷനാണ്. നഗരസഭകളുടേയും കുടുംബശ്രീ സംവിധാനത്തിന്റേയും സഹകരണത്തോടെ 93 നഗരസഭകളിലും 2015 മുതൽ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
പദ്ധതി നിർവ്വഹണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ദേശീയ തലത്തിൽ എല്ലാ വർഷവും സംസ്ഥാനങ്ങൾക്ക് സ്പാർക്ക് റാങ്കിംഗ് അവാർഡുകൾ നൽകിവരുന്നുണ്ട്. 2020- 21 സാമ്പത്തിക വർഷത്തെ സ്പാർക്ക് റാങ്കിംഗിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
കുടുംബശ്രീ ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. എല്ലാ കുടുംബശ്രീ പ്രവർത്തകരെയും അഭിനന്ദിക്കുന്നതിനൊപ്പം കൂടുതൽ മികവോടെ മുന്നോട്ട് പോകാൻ ഈ പുരസ്കാരം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. മുഖ്യമന്ത്രി എഫ് ബി പോസ്റ്റിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]