
കൊച്ചി> ടാറ്റൂ കലാകാരൻ സുജീഷിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീ. സെഷൻസ് കോടതി തള്ളി. ബലാത്സംഗക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് സുജീഷിന്റെ ജാമ്യാപേക്ഷ തള്ളിയത്. സുജീഷ് കേരളത്തിൽ നടത്തുന്ന രണ്ട് സ്റ്റുഡിയോകളിലൂടെ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് കേസ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിൽ ഒരു പരാതിക്കാരി വിദേശിയാണെന്നത് ഗൗരവമായി കാണുന്നുവെന്നും പരാതി നൽകാനുണ്ടായ കാലതാമസം പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിന് മതിയായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ സുഗമമായ അന്വേഷണ പുരോഗതിക്ക് പ്രതിക്ക് ജാമ്യം അനുവദിച്ചാൽ തടസ്സമാകുമെന്നും കോടതി വിലയിരുത്തി. താൻ നിരപരാധിയാണെന്നും കേസിൽ പ്രതിയാക്കിയതാണെന്നും സുജീഷ് കോടതിയിൽ വാദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]