
കോഴിക്കോട്> ന്യൂനപക്ഷങ്ങളുടെ ചോരയില്‍ കുതിര്‍ന്ന ഷാള്‍ ആദരവായി ഏറ്റുവാങ്ങുന്ന ലീഗ് നേതാക്കള്‍ വംശഹത്യാ രാഷ്ട്രീയത്തിന് മൂര്‍ച്ചകൂട്ടുന്ന പണിയാണ് എടുക്കുന്നതെന്ന് സിപിഐ എം . ബിജെപി വേദിയില്‍ ഭാരത് മാതാ കീ ജയ് വിളികള്‍ക്കിടയില്‍ ബിജെപി ജില്ലാ പ്രസിഡന്റിന്റെ പൊന്നാട ഏറ്റുവാങ്ങിയ ലിഗ് നേതാവ് ടി ടി ഇസ്മയിലിന്റെ നടപടിയില്‍ മുസ്ലിംലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രചാരണവും വംശീയ ഉന്മൂലനവും രാഷ്ട്രീയ തന്ത്രവും ലക്ഷ്യമായി സ്വീകരിച്ച സംഘപരിവാര്‍ നേതാക്കളൊരുക്കിയ വേദിയില്‍ എന്തിന്റെ പേരിലായാലും മുസ്ലിം സമുദായത്തിന്റെ പാര്‍ടിയെന്ന് അവകാശപ്പെടുന്ന ലീഗ് നേതാവ് ആദരിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നതിന് നേതൃത്വം മറുപടി പറയേണ്ടതുണ്ട്.
കേരളത്തിലുള്ള അക്കൗണ്ടും പൂട്ടിപ്പോയ ബിജെപിക്ക് സ്വാധീനമുറപ്പിക്കാനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയതന്ത്രത്തില്‍ ലീഗ് കുരുങ്ങിയതിന്റെ സൂചനയാണിതെന്ന് വേണം കരുതാന്‍. കെ സുധാകരന്റെ നേതൃത്വത്തില്‍ ബിജെപിയുടെ ഒക്കച്ചങ്ങായിമാരായി അധഃപതിച്ച കോണ്‍ഗ്രസും യുഡിഎഫും ബിജെപിക്കാരുമായി ചേര്‍ന്ന് കേരളവികസനത്തിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ നടത്തുന്ന പുതിയ വിമോചനസമരത്തിന്റെ സൂചനയാണ് ലീഗ് നേതാവിന് ലഭിച്ച ആദരം.
ബോലോ ഭാരത് മാതയും ജയ് ശ്രീറാമും വിളിച്ചാണ് ഹിന്ദുത്വവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തതെന്നും ബോലോ ഭാരത് മാതാ വിളിച്ചാണവര് ഗുജറാത്തില്‍ രണ്ടായിരത്തിലേറെ മുസ്ലിങ്ങളെ വംശഹത്യക്ക് ഇരയാക്കിയതെന്നും ലീഗ് നേതാക്കള്‍ മറക്കരുത്.
മതവിശ്വാസികളുള്‍പ്പെടെ എല്ലാ വിഭാഗം മതനിരപേക്ഷ ശക്തികളും ലീഗിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിലുള്ള ബിജെപി ബാന്ധവത്തിനെതിരെ രംഗത്തിറങ്ങണമെന്നും സെക്രട്ടറിയറ്റ് അഭ്യര്‍ഥി ച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]