
തിരുവനന്തപുരം
കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ദുബായ് ആസ്ഥാനമായ ട്രൈസ്റ്റാർ ഗ്രൂപ്പ്. ആദ്യഘട്ടത്തിൽ എണ്ണ സംഭരിക്കാവുന്ന അഞ്ച് ഹൈടെക് ഫ്യുവൽ സ്റ്റേഷൻ സ്ഥാപിക്കാൻ വ്യവസായമന്ത്രി പി രാജീവുമായി കമ്പനി അധികൃതർ നടത്തിയ ചർച്ചയിൽ ധാരണയായി. മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയുടെ ഭാഗമായി ദുബായ് എക്സ്പോയിൽ നടന്ന ചർച്ചയുടെ തുടർച്ചയായിരുന്നു കൂടിക്കാഴ്ച.
രണ്ടാംഘട്ടത്തിൽ ലൊജിസ്റ്റിക് പാർക്കുകളും മൂന്നാംഘട്ടത്തിൽ ഹൈടെക് വെയർ ഹൗസുകളും നാലാംഘട്ടത്തിൽ പെട്രോ പാർക്കുകളും സ്ഥാപിക്കാനാണ് ട്രൈസ്റ്റാർ ഒരുങ്ങുന്നത്. നാലു ഘട്ടവും പൂർത്തിയാകുന്നതോടെ ദുബായ്ക്ക് പുറത്ത് ട്രൈസ്റ്റാർ ഗ്രൂപ്പിന്റെ ഏറ്റവും വലിയ നിക്ഷേപകേന്ദ്രമായി കേരളം മാറും. ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കേരളത്തിൽ നിക്ഷേപത്തിന് അതീവ തൽപ്പര്യമുണ്ടെന്ന് ചർച്ചയിൽ കമ്പനി അധികൃതർ പറഞ്ഞു. കമ്പനിക്കാവശ്യമായ നിയമപരമായ എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭ്യമാക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]