
മോസ്ക്കോ> ഉക്രയ്ന് യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. ഉക്രയ്ന് വ്യോമസേനയെ തകര്‍ത്തുവെന്നും നാവികസേനയെ ഇല്ലാതാക്കിയെന്നും റഷ്യന്‍ സൈന്യം വ്യക്തമാക്കി.കിഴക്കന്‍ ഉക്രയ്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഡോണ്‍ബാസ് മേഖലയുടെ വിമോചനത്തിനായി കേന്ദ്രീകരിക്കുമെന്നും സൈന്യം അറിയിച്ചു. ഡോണ്‍ബാസിന്റെ 54 ശതമാനം പ്രദേശവും ഇപ്പോള്‍ റഷ്യന്‍ പിന്തുണയുള്ള ഉക്രയ്ന് വിമതരുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.അതേസമയം, റഷ്യന്‍ സേനയ്ക്ക് ശക്തമായ തിരിച്ചടി നല്കാനായെന്ന് ഉക്രയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി അവകാശപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]