
തലയോലപ്പറമ്പ്> പഴയ വാഹനങ്ങൾ എടുത്ത് പൊളിച്ച് വിൽക്കുന്ന ആക്രിക്കടയിൽ കഴിഞ്ഞ മാസം ഉണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാർ ഈസ്റ്റ് ചമ്പാനരിൽ ഖങ്ങിനിയിൽ ബിക്കാ ദാസിൻ്റെ മകൻ രാജു കുമാർ (20) ആണ് വെള്ളിയാഴ്ച്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ മരണ മടഞ്ഞത്.
കഴിഞ്ഞ മാസം 24ന് രാവിലെയാണ് തലയോലപ്പറമ്പ് മാർക്കറ്റ്- പാലാംകടവ് റോഡിൽ പ്രവർത്തിക്കുന്ന എൻ എൻ ബ്രദേഴ്സ് എന്ന ആക്രിക്കടയിൽ തീപിടുത്തമുണ്ടായത്. പഴയ അംബാസിഡർ കാർ പൊളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറിന്റെ ഭാഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനിടെ വാഹനത്തിന്റെ ടാങ്കുകളിൽ അവശേഷിച്ചിരുന്ന ഇന്ധനങ്ങളിൽ തീ പടർന്നു പിടിക്കുകയായിരുന്നു. രാജു കുമാർ, സർവൻകുമാർ, അഭിജിത്ത് എന്നീ തൊഴിലാളികൾക്കാണ് തീപൊള്ളലേറ്റത്.
തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഭിജിത്ത് രോഗം ഭേദമായി രണ്ടാഴ്ച മുമ്പ് ആശുപത്രി വിട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സർവർ കുമാർ (34) ഇപ്പോഴും ചികിത്സയിലാണ്. മരിച്ച രാജു കുമാറിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെെ വൈകിട്ട് നെടുംബാശ്ശേരിയിൽ നിന്നും വിമാന മാർഗ്ഗം നാട്ടിലേക്ക് കൊണ്ടുപോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]