

തന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ താൻ അകത്താക്കുമെന്ന് സാബു എം ജേക്കബ്. അതിനുള്ള ആറ്റം ബോംബ് തന്റെ കൈവശമുണ്ട്. പല കേസുകളിൽ പെടുത്തി തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിക്കാരൻ സീറ്റ് ഓഫർ ചെയ്താൽ അത് കണ്ട് ചാടുന്നവൻ അല്ല സാബു ജേക്കബ്ബ്. കെ സുരേന്ദ്രനേ ജീവിതത്തിൽ ഇന്നേ വരെ നേരിൽ കണ്ടിട്ടില്ല. തനിക്ക് ബിജെപിയുടെയോ സിപിഐഎമ്മിന്റെയോ കോൺഗ്രസിന്റെയോ സീറ്റ് കിട്ടാൻ ഒരു പ്രയാസവുമില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് – സിപിഐഎം നേതാക്കൾ വീട്ടിൽ വന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നിവർ 5 സീറ്റുകൾ ഓഫർ ചെയ്തിരുന്നു. പി രാജീവും സിപിഐഎം ജില്ലാ സെക്രട്ടറിയും അടക്കമുള്ള നേതാക്കൾ അഞ്ചു തവണ വീട്ടിൽ വന്ന് ചർച്ച ചെയ്തിട്ടുണ്ട്. ഇല്ല എന്ന് അവർ പറഞ്ഞാൽ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടാമെന്നും സാബു ജേക്കബ്ബ് വെല്ലുവിളിച്ചു.
പിണറായി വിജയന്റെ കൂടെ എല്ലാ വിദേശ യാത്രക്കും താനും പോയിട്ടുണ്ട്. വിദേശത്തു ചികിത്സയിൽ കിടന്നപ്പോൾ മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും താനേ ഉണ്ടായിരുന്നുള്ളു. അതിന്റെ നന്ദി പിണറായി വിജയൻ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
Story Highlights: Taiton to beautify your home