
സ്വന്തം ലേഖിക
കോട്ടയം: കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് പലര്‍ക്കും ഒരു പതിവായി മാറിക്കഴിഞ്ഞു.
എന്നാല്‍ ഇത് പല ശാരീരിക- മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഈറ്റിങ് ഡിസോഡര്‍ എന്നുവിളിക്കുന്ന ഈ പ്രശ്നത്തിന് പിന്നില്‍ വിഷാദം, ഉത്കണ്ഠ, അപകര്‍ഷതാ ബോധം തുടങ്ങിയവയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
സ്വന്തം ശരീരത്തെ കുറിച്ചുള്ള അമിതമായ ആശങ്ക ഇത്തരം മോശം ജീവിതരീതി തെരഞ്ഞെടുക്കാന്‍ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വണ്ണം കൂടിയതു മൂലമുള്ള അപകര്‍ഷതാ ബോധം ഈറ്റിങ് ഡിസോഡറിലേയ്ക്ക് നയിക്കും.
വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാലിത് കരളിന്റെയും ഹൃദയത്തിന്റെയും എല്ലുകളെയും ശരീരത്തിന്റെ പല ഭാഗങ്ങളെ മോശമായി ബാധിക്കാം.
ഈറ്റിങ് ഡിസോഡര്‍ മാനസികാരോഗ്യത്തെയും ബാധിക്കാം എന്നാണ് മയോക്ലിനിക്കില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. കൃത്യ സമയത്ത് ക്യത്യമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ഇതിനുള്ള പോംവഴി.
ഇതിനായി വിറ്റാമിനുകളും മറ്റ് ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. യോഗ, വ്യായാമം തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കി മാനസിക സമ്മര്‍ദത്തെ കൈകാര്യം ചെയ്യാനായുള്ള വഴികള്‍ സ്വീകരിക്കാം.
The post ശരീരത്തെ കുറിച്ചുള്ള അമിത ആശങ്ക എത്തിക്കുന്നത് ഈറ്റിങ് ഡിസോഡറിലേക്ക്; കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ അപകടം ഉറപ്പ്…. appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]