
സ്വന്തം ലേഖിക
മാഹി: ഹൈടെക് ആയുര്‍വ്വേദ തിരുമ്മല്‍ കേന്ദ്രത്തിന്റെ മറവില്‍ നടത്തിവന്ന അനാശാസ്യകേന്ദ്രം പൊലീസ് അടച്ചുപൂട്ടി.
മാഹി റെയില്‍വെ സ്റ്റേഷന് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ആയുര്‍ ആയുര്‍വ്വേദിക് സെന്ററാണ് മാഹി പൊലീസ് പൂട്ടിച്ചത്. തിരുമ്മല്‍ കേന്ദ്രത്തിന്റെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സ്ഥാപന ഉടമ കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി ഷാജി (49)യെ അറസ്റ്റ് ചെയ്തു.
പൊലീസ് പരിശോധനക്കെത്തുമ്പോള്‍ ഇവിടെ ബെംഗളുരു സ്വദേശിനിയായ യുവതിയുമുണ്ടായിരുന്നു. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മസാജ് സെന്ററിന് ലൈസന്‍സോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല.
ഫോണ്‍ വഴിയാണ് തിരുമ്മല്‍ കേന്ദ്രത്തിലേയ്ക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നത്. മണിക്കൂറിന് രണ്ടായിരം രൂപ ഈടാക്കും. കസ്റ്റമറോട് സ്ഥാപനം എവിടെയാണെന്ന് കൃത്യമായി പറയില്ല. മാഹി പള്ളിക്ക് സമീപം എത്തിച്ചേരാനാണ് ആവശ്യപ്പെടുക. അവിടെ കാത്തു നില്ക്കുന്ന ആള് കസ്റ്റമറെ തിരുമ്മല്‍ കേന്ദ്രത്തിലെത്തിക്കും.
മസാജ് സെന്ററിന്റെ പേരിലുള്ള വാട്സ് അപ്പ് ഗ്രൂപ്പുകളിലൂടെയാണ് യുവതിയുടെ ഫോട്ടോ കാണിച്ച് വാണിഭം നടത്തിയത്. കര്‍ണാടക, ആസാം, മണിപ്പൂര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളെയാണ് തിരുമ്മല്‍ കേന്ദ്രത്തില്‍ എത്തിച്ചത്. ഓരോ ആഴ്ചയും കുട്ടികളെ മാറ്റിയാണ് ഇടപാട്.
ഓരോ ആഴ്ചയിലും കേരളത്തില്‍ ഇതുപോലെ പ്രവര്‍ത്തിക്കുന്ന അനാശാസ്യ കേന്ദ്രങ്ങളിലേയ്ക്ക് പെണ്‍കുട്ടികളെ മാറ്റും. അവിടെ നിന്ന് പുതിയവരെ ഇവിടേക്ക് കൊണ്ടുവരികയും ചെയ്യും.
പൊലീസ് കസ്റ്റഡിയിലുള്ള നടത്തിപ്പുകാരന്റെ ഫോണിലേയ്ക്ക് കസ്റ്റമര്‍മാരുടെ കോളുകള്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അടുത്തകാലത്ത് പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് ഷാഡോവര്ക്ക് നടത്തി സമര്‍ത്ഥമായി ഇവരെ പിടികൂടി സ്ഥാപനം അടപ്പിച്ചത്.
മയ്യഴിയിലെ മറ്റ് ചില ലോഡ്ജുകളിലും അനാശാസ്യം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അനാശാസ്യം നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് പൊലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് പറഞ്ഞു. നടത്തിപ്പുകാരന് ഷാജിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
The post അനാശാസ്യകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് ഹൈടെക് ആയുര്‍വ്വേദ തിരുമ്മല്‍ കേന്ദ്രത്തിന്റെ മറവില്‍; ഓരോ ആഴ്ച്ചയും ഇടപാടുകാര്‍ക്കായി പുതിയ യുവതികള്‍; ആളുകളെ ആകര്‍ഷിച്ചിരുന്നത് വാട്സ് അപ്പ് ഗ്രൂപ്പുകളിലൂടെ; മണിക്കൂറിന് ഈടാക്കുന്നത് രണ്ടായിരം രൂപ; ഷാജിയുടെ ഓണ്‍ലൈന്‍ പെണ്‍വാണിഭം പൂട്ടിച്ച് പൊലീസ്……! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]