
പാക് താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെത്തിയ പാകിസ്ഥാന് പ്രതിരോധ മന്ത്രിയേയും സംഘത്തേയും ഭീഷണിപ്പെടുത്തി താലിബാന്. പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫും ഐഎസ്ഐ മേധാവി അമഹമ്മദ് അംജുമും ആണ് അഫ്ഗാനിലെത്തി താലിബാന് നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
എന്നാല്‍, പെഷവാറില്‍ ആക്രമണം നടത്തിയത് തെഹ്രിഖ്-ഇ-താലിബാന് പാകിസ്ഥാനാണ് എന്ന് വ്യക്തമായ തെളിവുകള്‍ നല്‍കാതെ പാക് താലിബാനാണ് ഉത്തരവാദികള്‍ എന്ന പറയാന്‍ സാധിക്കില്ല എന്ന നിലപടാണ് അഫ്ഗാന് താലിബാന് സ്വീകരിച്ചത്.
അഫ്ഗാന് ഉപപ്രധാനമന്ത്രി മുല്ല അബ്ദുള്‍ ഘനി ബറാദര്‍, പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ് യജൂബ് മുജാഹിദ്, വിദേശകാര്യ മന്ത്രി അമിര്‍ ഖാന് മുത്തഖി എന്നിവരുമായാണ് പാക് സംഘം ചര്‍ച്ച നടത്തിയത്.
പാക് താലിബാന് എതിരെ നടപടി സ്വീകരിക്കുമെന്ന് ഐഎസ്ഐ മേധാവി പറഞ്ഞപ്പോള്‍ ആയിരുന്നു താലിബാന് നേതാക്കള്‍ പാകിസ്ഥാന് സംഘത്തെ ഭീഷണിപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഞങ്ങളെ ഭീഷണിപ്പെടുത്തരുത്. അമേരിക്കയ്ക്ക് എന്ത് സംഭവിച്ചു എന്ന് ലോകത്തിന് അറിയാം’ എന്നായിരുന്നു താലിബാന് നേതാക്കളുടെ മറുപടി.
പാക് താലിബാന് തങ്ങളുടെ സഖ്യകക്ഷിയാണെന്നും നടപടി എടുക്കാന്‍ സാധിക്കില്ലെന്നും അഫ്ഗാന് താലിബാന് വ്യക്തമാക്കി. അതേസമയം, ഇസ്ലാമബാദിന് പാക് താലിബാനുമായി സമാധന ചര്‍ച്ചകള്‍ നടത്താനുള്ള അവസരം ഒരുക്കാമെന്നും അഫ്ഗാന് താലിബാന് വ്യക്തമാക്കി.
അതേസമയം, രാഷ്ട്രീയ-സുരക്ഷാ പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഇരുപക്ഷവും ഉറപ്പുനല്‍കി. പെഷവാറിലെ പൊലീസ് ആസ്ഥാനത്തിലെ പള്ളിക്ക് നേരെ പാക് താലിബാന് ആക്രമണത്തില്‍ നൂറിലേറെ പേര് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമാധാന ചര്‍ച്ചയ്ക്ക് പാകിസ്ഥാന് സംഘം അഫ്ഗാനിലേക്ക് പോയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]