
തിരുവനന്തപുരം ∙ യുക്രെയ്നിൽ കഴിയുന്നവരിൽ 27 സർവകലാശാലകളിൽ നിന്നുള്ള 1,132 വിദ്യാർഥികൾ ഇതുവരെ നോർക്കയിൽ സഹായത്തിനായി ബന്ധപ്പെട്ടു. . ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും യുക്രെയ്നിലെ ഇന്ത്യൻ എംബസിക്കും കൈമാറി. നോർക്ക റൂട്സിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ ലിങ്ക് വഴി അപ്ലോഡ് ചെയ്യാം. പഠിക്കുന്ന സർവകലാശാല, പാസ്പോർട്ട് വിശദാംശങ്ങൾ, തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോർക്ക ശേഖരിക്കുന്ന വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും യുക്രെയ്നിലെ ഇന്ത്യൻ എംബസിക്കും കൈമാറും.
കീവിലെ ഇന്ത്യൻ എംബസി: +380997300483, +380997300428
ഇമെയിൽ: [email protected]
വിദേശകാര്യമന്ത്രാലയം: 1800 118797, +911123012113, +911123014104, +911123017905
ഇമെയിൽ: [email protected]
നോർക്കയിൽ മലയാളികളുടെ വിവരങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പറിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. വിദേശത്തു നിന്നു 0091 880 20 12345 എന്ന നമ്പറിൽ മിസ്ഡ് കോൾ സേവനവുമുണ്ട്.
സർക്കാർ കേരളത്തിലേക്കുള്ള യാത്രച്ചെലവ് വഹിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ ഒഴിപ്പിക്കൽ നടപടികളുടെ ഭാഗമായി യുക്രെയ്നിൽ നിന്നു ഡൽഹിയിലോ മുംബൈയിലോ തിരിച്ചെത്തുന്ന വിദ്യാർഥികളെ കേരളത്തിൽ എത്തിക്കുന്നതിനുള്ള യാത്രച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
യുദ്ധ സാഹചര്യത്തിൽ ഒട്ടേറെ വിഷമതകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവയൊക്കെ കേന്ദ്രത്തെ അറിയിച്ച് പരിഹാരം കാണാൻ ശ്രമിക്കുകയാണ്. പൊതുഭരണ വകുപ്പും നോർക്കയും ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ടെന്നും എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]