
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്തുള്ള ഭക്ഷണശാലയിൽ ഷവർമക്കു 10 രൂപ അധികം വാങ്ങി എന്ന പേരിലുണ്ടായ തർക്കം മൂലം കടയുടെ വസ്തുവകകൾ നശിച്ചതടക്കം മുപ്പതിനായിരം രൂപയുടെ നഷ്ടം.
കടയിലെ കത്തിക്കുത്തു കേസിൽ 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആവണംകോട് സ്വദേശികളായ ആലക്കട കിരൺ (25), ചെറുകുളം നിഥിൻ (27), അണിയങ്കര വിഷ്ണു (24) എന്നിവരാണ് പൊലീസ് പിടിയിലായത്
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ആക്രമം. കടയുടമ അബ്ദുൽ ഗഫൂർ, മക്കളായ മുഹമ്മദ് റംഷാദ്, യാസർ എന്നിവർക്കു മർദനത്തിലും കത്തിക്കുത്തിലും പരുക്കേറ്റു.
പ്രതികളുടെ പേരിൽ കഞ്ചാവ് കേസടക്കം മറ്റുപല കേസുകളും ഉണ്ടെന്നു പൊലീസ് പറഞ്ഞു.
സംഭവ ശേഷം ഒളിവിലായിരുന്ന പ്രതികളെ സമീപ പ്രദേശങ്ങളിലെ കപ്പത്തോട്ടത്തിൽ നിന്നും , പ്രവർത്തിക്കാതെ കിടന്നിരുന്ന ഓട്ടു കമ്പനിയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]