നീണ്ടകര നീലേശ്വരം തോപ്പ് ശരണ്യ ഭവനിൽ ശരണ്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ശരണ്യയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പെട്രോളുമായി എത്തി അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന ശരണ്യയുടെ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
പൊള്ളലേറ്റ ശരണ്യയെ വീട്ടുകാരും അയൽക്കാരും ചേർന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നൂ. വൈകിട്ട് 7 മണിയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചു മരിച്ചു.
സംഭവശേഷം പ്രതി ചവറ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.ഇയാൾക്ക് പൊള്ളലേറ്റിട്ടുണ്ട്.
വിദേശത്ത് നിന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രതി നാട്ടിലെത്തിയത് ശരണ്യയ്ക്ക് മറ്റാരുമായോ അടുപ്പമുണ്ടെന്ന സംശയത്തിൽ ബിജു ശരണ്യയെ കൂട്ടി ചീരങ്കാവിലെ വീട്ടിൽ പോയെങ്കിലും അവിടെ നിന്ന് ശരണ്യയെ കാണാതായതിനെ തുടർന്ന് ചവറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നീട് എഴുകോൺ പോലീസ് ശരണ്യയെ കണ്ടെത്തി.
നീണ്ടകരയിലെ വീട്ടിലേക്ക് പോയ ശരണ്യയെ കൊലപ്പെടുത്താൻ പെട്രോൾ വാങ്ങി വീട്ടിലെത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.പോലീസ് ഫോറൻസിക് വിഭാഗം വീട്ടിലെത്തി തെളിവെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]