
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. മലയാളത്തിലായിരുന്നു ഗവർണറുടെ പ്രസംഗം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.
പിണറായി വിജയൻ സർക്കാരിനെ പ്രശംസിച്ചായിരുന്നു ഗവർണറുടെ പ്രസംഗം. സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി . എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകർന്നു. ആരോഗ്യമേഖലയിൽ കേരളം വലിയ നേട്ടങ്ങളുണ്ടാക്കിയെന്നും ഗവർണർ പറഞ്ഞു.
ആർദ്രം മിഷൻ കേരളത്തിന്റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് ആശുപത്രി വരെ ഉള്ളിടങ്ങിൽ ഈ പുരോഗതി വ്യക്തമാണ്. കേരളത്തിന്റെ കാർഷിക പദ്ധതികൾ ഭക്ഷ്യ സുരക്ഷയും കർഷകർക്ക് മികച്ച വരുമാനവും തൊഴിൽ സാധ്യതയും ഉറപ്പാക്കിയെന്നും ഗവർണർ കൂട്ടിച്ചേർത്തു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തികശക്തിയായി മാറിയെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ലോകത്തെ യുപിഐ ഇടപാടുകളിൽ നാല്പത്ത് ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ആത്മനിർഭർ ഭാരത് എന്ന ആശയമാണ് ഇതിന് അടിത്തറയെന്നും ഗവർണർ പറഞ്ഞു.
വിവിധ സേനാ വിഭാഗങ്ങളും അശ്വാരൂഢ സേന, സംസ്ഥാന പോലീസ്, എൻ.സി.സി., സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളും ഗവർണർക്ക് അഭിവാദ്യം നൽകി. പരേഡിന് പിന്നാലെ വിവിധ സ്കൂളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
The post സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; പിണറായി സർക്കാരിന് അഭിനന്ദനം; സർക്കാർ നവകേരളം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു; ആശംസ മലയാളത്തിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]