
സ്വന്തം ലേഖകൻ
തിരുവനന്തപുരം : എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ നടക്കും.
27ന് രാവിലെ 9.45ന് മലയാളം ഒന്നാംപേപ്പർ, ഉച്ചയ്ക്ക് 2ന് മലയാളം സെക്കൻഡ്, 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി, മാർച്ച് ഒന്നിന് രാവിലെ 9.45ന് ഫിസിക്സ്, ഉച്ചയ്ക്ക് 2.30ന് കെമിസ്ട്രി, 2ന് രാവിലെ 9.45ന് സോഷ്യൽ സയൻസ്, ഉച്ചയ്ക്ക് 2ന് ബയോളജി, 3ന് രാവിലെ 9.45ന് ഗണിതം എന്നിങ്ങനെയാണ് ടൈംടേബിൾ.
ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതേസമയം ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കും. ഇത്തവണ നാലര ലക്ഷത്തിലധികം വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുക. മുല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കും
The post ഇനി പരീക്ഷാക്കാലം…! എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ ; പൊതു പരീക്ഷ മാർച്ച് 9 മുതൽ ; ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]