
മുംബൈ: ഇന്ത്യന്‍ താരം കെ എല്‍ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ബോളിവുഡ് നടന് സുനില്‍ ഷെട്ടിയുടെ മകള്‍ കൂടിയായ ആതിയയുമായുള്ള രാഹുലിന്റെ വിവാഹം.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര നടക്കുന്നതിനാൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഈ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇവർക്ക് വേണ്ടി പിന്നീട് ഒരു വമ്പൻ പാർട്ടി രാഹുലും, ആതിയയും ചേർന്ന് നൽകുമെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം വിവാഹത്തിന് നേരിട്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഒരു വമ്പൻ വിവാഹ സമ്മാനം കെ എൽ രാഹുലിന് നൽകി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർ ക്രിക്കറ്ററായ വിരാട് കോഹ്ലി. കല്യാണ സമ്മാനമായി 2.17 കോടി രൂപ വിലമതിക്കുന്ന ഒരു ബി എം ഡബ്ല്യു കാർ കോഹ്ലി, രാഹുലിന് നൽകിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വളരെ അടുത്ത സുഹൃത്തുക്കളാണ് രാഹുലും കോഹ്ലിയും. മകള്‍ക്കായി സുനില്‍ ഷെട്ടിയും ഭാര്യ മനയും ചേര്‍ന്ന് മുംബൈയില്‍ 50 കോടി രൂപ വിലമതിക്കുന്ന അപാര്‍ട്മെന്റും ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് ആതിയക്ക് 1.6 കോടി രൂപ വിലമതിക്കുന്ന ഓഡി കാറും ജാക്കി ഷെറോഫ് 30 ലക്ഷം രൂപയുടെ ബ്രേസ്ലെറ്റും അര്ജ്ജുന് കപൂര്‍ 1.5 കോടി രൂപയുടെ വാച്ചുമാണ് വിവാഹ സമ്മാനമായി നല്‍കിയത്.
സുനിൽ ഷെട്ടിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ജാക്കി ഷ്രോഫ് 30 ലക്ഷം രൂപ വിലയുള്ള ഒരു കിടിലൻ സ്വിസ് നിർമ്മിത വാച്ചാണ് സമ്മാനമായി നൽകിയത്. ആതിയയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ അർജുൻ കപൂർ 1.5 കോടി രൂപ വിലയുള്ള ഒരു ബ്രേസ്ലറ്റ് സമ്മാനിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്.
അതേ സമയം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള സമയം ഏറെ തിരക്കാർന്നതാണ്. അത് കൊണ്ടു തന്നെ വരാനിരിക്കുന്ന ഐപിഎൽ സീസണിനിടക്കോ, അതിന് ശേഷമോ ആകും രാഹുലിന്റേയും ആതിയയുടേയും വിവാഹ സൽക്കാരം നടക്കുക.
മുംബൈയിൽ വെച്ചാകും ഇതെന്നാണ് സൂചനകൾ. ക്രിക്കറ്റ് ലോകത്തേയും, ബോളിവുഡ് ലോകത്തേയും സൂപ്പർ താരങ്ങളെല്ലാം ഈ വിവാഹസൽക്കാരത്തിൽ പങ്കെടുക്കുമെന്നാണ് സൂചനകൾ.
The post രാഹുലിന് വമ്പൻ വിവാഹ സമ്മാനം നൽകി കോഹ്ലി, ധോണി നൽകിയത് കിടിലൻ ബൈക്ക് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]