
സ്വന്തം ലേഖകൻ
കോട്ടയം: ഹോണ്ടാ കമ്പനി നിർമിച്ച നിർമ്മാണ തകരാറുള്ള കാർ വിൽപ്പന നടത്തിയ കോട്ടയത്തെ വിഷൻ ഹോണ്ടയ്ക്ക് തിരിച്ചടി.
ഉപഭോക്താവിന് ഹോണ്ടാ കമ്പനി കാർ മാറ്റി നൽകുകയോ 7.49 ലക്ഷം രൂപ തിരികെ നല്കുകയോ ചെയ്യണമെന്ന് കോട്ടയം കൺസ്യൂമർ കോടതി ഉത്തരവിട്ടു.
കോതമംഗലം ചെറുവട്ടൂർ സ്വദേശി ആർ ദിൽജിത്തിനാണ് ഹോണ്ട അമെയ്സ് വാഹനം മാറ്റി നൽകുകയോ കാറിൻ്റെ വില ഏഴര ലക്ഷം രൂപ നല്കുകയോ ചെയ്യാനും നഷ്ടപരിഹാര തുകയായി 50000 രൂപ നൽകാനും കോടതി ഉത്തരവിട്ടത്.
വാഹനം വാങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ തകരാറിലാവുകയായിരുന്നു. പുളളിംഗ് കുറവായതിനാൽ കയറ്റം കറയുമ്പോൾ കാർ തകരാർ കാണിച്ചതിനേ തുടർന്ന് ദിൽജിത്ത് പരാതിയുമായി വിഷൻ ഹോണ്ടയിലെത്തി. എന്നാൽ തൃപ്തികരമായ മറുപടി നല്കുകയോ തകരാർ പരിഹരിക്കുകയോ വിഷൻ ഹോണ്ടാ അധികൃതർ ചെയ്തില്ല.
തുടർന്നാണ് ദിൽജിത്ത് ഹോണ്ട കമ്പനിയ്ക്കും വിഷൻ ഹോണ്ടയ്ക്കുമെതിരെ കൺസ്യൂമർ കോടതിയെ സമീപിച്ചത്.
തുടർന്ന് സയൻ്റിഫിക് എക്സ്പേർട്ടിൻ്റെ പരിശോധനയിൽ വാഹനത്തിന് നിർമ്മാണ തകരാർ ഉണ്ടെന്ന് വ്യക്തമായി.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് വാഹനം മാറ്റി നൽകാൻ കൺസ്യൂമർ കോടതി ഉത്തരവിട്ടത്. ദിൽജിത്തിന് വേണ്ടി അഡ്വ അവനീഷ് വി.എൻ കോടതിയിൽ ഹാജരായി
The post കോട്ടയം വിഷൻ ഹോണ്ടയിൽ നിർമ്മാണ തകരാറുള്ള അമേയ്സ് കാർ വില്പന നടത്തി; പുതിയ കാറോ 7.49 ലക്ഷം രൂപയോ തിരികെ നല്കാൻ ഉപഭോക്തൃ കോടതി ഉത്തരവ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]