എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി |മറ്റു ജോലികളും.
കേരള സര്‍ക്കാരിന്റെ കീഴില്‍ പരീക്ഷ എഴുതാതെ തന്നെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ ഇതാണ് സുവർണ്ണവസരം. താഴെ കൊടുത്ത ഓരോ ജോലി പോസ്റ്റുകളും വായിച്ചു നോക്കുക, പരമാവധി ഷെയർ കൂടെ ചെയ്യുക.
നിലമ്പൂര്‍ തൊഴിൽമേള 25ന്
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിലമ്പൂർ തൊഴിൽമേള നവംബർ 25ന് രാവിലെ 10.30ന് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുപ്പതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.
ഫോൺ: 0483 2734737, 8078 428 570.
ഹോസ്റ്റല്‍ മാനേജര്‍ ഒഴിവ്
തൃശ്ശൂര്‍ ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്റ്റല്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. യോഗ്യത- ബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി- 2023 ജനുവരി ഒന്നിന് 18-36 വയസ്. യോഗ്യരായവര്‍ ഡിസംബര്‍ 16 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0487 2331016.
കേരള ഡന്റൽ കൗൺസിലിൽ യു.ഡി. ക്ലർക്ക് ഒഴിവ്
കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ഒരു യു.ഡി. ക്ലർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dentalcouncil.kerala.gov.in
ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ് അഭിമുഖം 28 ന്
നാഷണൽ ആയുഷ് മിഷൻ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റ്കളുടെ വെരിഫിക്കേഷനും നവംബർ 28 രാവിലെ 10 ന് കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കും. സർക്കാർ അംഗീകൃത ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് പാസായവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
രണ്ട് ഒഴിവുകൾ.
പ്രതിമാസ വേതനം 14700 രൂപ.
പ്രായ പരിധി 40 വയസ്സ്,
താല്പര്യമുള്ളവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്മിഷൻ ജില്ലാ ഓഫീസിൽ ഹാജരാകണം. ഫോൺ : 0484-2919133.
സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്
കേരള സംസ്ഥാന സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലക വിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം പഠിച്ചവരുമായവർക്ക് അപേക്ഷിക്കാം. വിഷയ പരിജ്ഞാനം, എഴുത്തു പരിചയം, ഭാഷാശേഷി, ആഖ്യാന പരിചയം എന്നിവ ആവശ്യമാണ്.
അച്ചടി രൂപത്തിലുള്ള മൂലകവിജ്ഞാനകോശത്തിന്റെ ഓഡിയോബുക്ക് നിർമിക്കുന്നതിനാവശ്യമായ സ്ക്രിപ്റ്റ് മലയാളത്തിൽ തയ്യറാക്കുകയാണ് ചുമതല. പ്രതിഫലം 50,000 രൂപ.
അപേക്ഷdirector.siep@kerala.gov.in ൽ ഇ-മെയിലായോ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻസ്, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡി.പി.ഐ ജങ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ തപാലായോ അയക്കണം. അവസാന തീയതി നവംബർ 27.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net