
സ്വന്തം ലേഖിക
തിരുവനന്തപുരം: ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ പ്രത്യേകം ഈ തിയതികള്‍ ശ്രദ്ധിച്ചോളൂ.
വരും ദിവസങ്ങളില്‍ അടുപ്പിച്ച് നാലു ദിവസങ്ങളില്‍ ബാങ്ക് അവധിയായിരിക്കും.
ഓഗസ്റ്റ് 26 നാലാം ശനി ആയതിനാല്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. ഓഗസ്റ്റ് 27 ഞായറാഴ്ചത്തെ അവധി ദിനത്തിന് ശേഷം ഉത്രാടം, തിരുവോണം ദിവസങ്ങളിലും ബാങ്കുകള്‍ അടഞ്ഞു കിടക്കും.
ഓഗസ്റ്റ് 28, 29 തിയതികളിലാണ് ഈ അവധി ദിനങ്ങള്‍ എത്തുന്നത്. ഓഗസ്റ്റ് 30 ബാങ്ക് പ്രവൃത്തി ദിനമാണ്. എന്നാല്‍ ഓഗസ്റ്റ് 31 ശ്രീ നാരായണ ഗുരു ജയന്തി ബാങ്ക് അവധി ദിനമാണ്.
ബാങ്ക് ഇടപാടുകള്‍ നടത്തേണ്ടവര്‍ക്ക് ഇനി ഓഗസ്റ്റ് 30ന് ആണ് ബാങ്കുകളില്‍ എത്താൻ ആകുക. പണം കൈമാറ്റത്തിന് ഇൻറര്‍നെറ്റ് ബാങ്കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കാമെങ്കിലും എടിഎം പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാറുള്ള ഇടങ്ങളിലാണെങ്കില്‍ കൈവശം അത്യാവശ്യത്തിനുള്ള പണം ഉണ്ടെന്ന് ഉറപ്പാക്കാം.
സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പൊതു അവധി ദിനങ്ങള്‍ അനുസരിച്ച് ഓഗസ്റ്റ് 28 തിങ്കള്‍ ഉത്രാടം മുതല്‍ ഓഗസ്റ്റ് 31 ശ്രീനാരായണ ഗുരു ജയന്തി വരെയുള്ള ദിവസങ്ങള്‍ അവധിയാണ്.
സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം ഇറക്കിയില്ലെങ്കില്‍ ട്രഷറി ഇടപാടുകളും ഈ ദിവസങ്ങളില്‍ തടസപ്പെടാനിടയുണ്ട്. മിക്ക ബാങ്കിങ് ഇടപാടുകളും നെറ്റ് ബാങ്കിങ് അല്ലെങ്കില്‍, മൊബൈല്‍ ബാങ്കിങ് വഴി ഇപ്പോള്‍ നടത്താം.
എന്നാല്‍ അവധി ദിനങ്ങളിലും പൊതു ഓണ്‍ലൈൻ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കുന്നതിന് ഈ സേവനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാം. ഓഗസ്റ്റ് 30 കേരളത്തില്‍ ബാങ്ക് പ്രവൃത്തി ദിനമാണെങ്കിലും രക്ഷാബന്ധൻ മൂലം ഇന്ത്യയിലെ മറ്റ് ചില നഗരങ്ങളിലെ ബാങ്കുകള്‍ക്കും അവധിയായിരിക്കും. ഓഗസ്റ്റ് 30, ഓഗസ്റ്റ് 31 തീയതികളില്‍ ജയ്പുര്‍, ഷിംല, ഡെറാഡൂണ്‍, ജയ്പുര്‍, ഷിംല, ഡെറാഡൂണ്‍, ഗാംഗ്ടോക്ക്, കാണ്‍പൂര്‍, ലഖ്നൗ, തുടങ്ങിയ നഗരങ്ങളിലും ബാങ്ക് അവധിയായിരിക്കും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]