
തൃശ്ശൂർ: ആഘോഷമാക്കിയ ഡിജിറ്റൽ റീസർവേയിൽ പരാതികളുെട പ്രവാഹം. ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയ 15 വില്ലേജുകളിൽ മാത്രം ഇതുവരെ 19,337 പരാതികളാണ് കിട്ടിയത്. ഡിജിറ്റൽ റീസർവേയ്ക്ക് വേണ്ടി റവന്യൂവകുപ്പിന് കീഴിലുള്ള സർവേ ഡയറക്ടറേറ്റ് 265 കോടിയിൽ വാങ്ങിയ ഉപകരണങ്ങളിൽ ഭൂരിപക്ഷവും കേടായി. 1700 ടാബുകളിൽ 210 എണ്ണം ഇതിനകം കേടായി. ഇതിന്റെ 474 അനുബന്ധ ഉപകരണങ്ങളും കേടായതായി സർവേ വകുപ്പിന്റെ വിവരാവകാശ രേഖ പറയുന്നു. കോൺഗ്രസ് നേതാവ് അഡ്വ. ഷാജി േകാടങ്കണ്ടത്താണ് വിവരാവകാശ നിയമപ്രകാരം രേഖ സമ്പാദിച്ചത്.
ഡിജിറ്റൽ സർവേയ്ക്കായി 700 റോബർട്ടിക് ടോട്ടൽ സ്റ്റേഷൻ മെഷീനും 1000 റിയൽടൈം ഡൈമാറ്റിക് റോവർ മെഷീനും ഫീൽഡ് മാപ്പിങ് ടാബ്ലെറ്റ് 1700 എണ്ണവുമാണ് വാങ്ങിയത്. 2022 ഒക്ടോബറിൽ ഇനങ്ങളുടെ ഒന്നാംഘട്ടവും ഡിസംബറിൽ രണ്ടാംഘട്ടവും ലഭ്യമായി. ഇവയിൽ ഏഴ് റോബർട്ടിക് ടോട്ടൽ മെഷീനും മെഷീന്റെ അഞ്ച് അനുബന്ധ ഉപകരണങ്ങളും 51 റിയൽ ടൈം കൈനമാറ്റിക് റോബർട്ട് മെഷീനും 48 അനുബന്ധ ഉപകരണങ്ങളും 210 ടാബ്ലെറ്റുകളും 474 അനുബന്ധ ഉപകരണങ്ങളും കേടായി. ഡിജിറ്റൽ റീ സർവേയുടെ ഉപകരണങ്ങൾ വാങ്ങിയതിൽ ഇതുവരെ 116.47 കോടിരൂപ കമ്പനിക്ക് നൽകി. കേരളത്തിലെ 1550 വില്ലേജുകളിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ ഡിജിറ്റൽ റീസർവേ 15 വില്ലേജുകളിൽ മാത്രമാണ് ഫീൽഡ് സർവേ പൂർത്തിയാക്കി സർവേ അതിരടയാള നിയമപ്രകാരം സെക്ഷൻ 912 പ്രസിദ്ധീകരിച്ചത്. 2021 ഒാഗസ്റ്റ് 18-ന് ആരംഭിച്ച റീസർവേ മൂന്നുവർഷവും എട്ടുമാസവും കൊണ്ട് പൂർത്തീകരിക്കേണ്ടതാണ്.
The post ഡിജിറ്റൽ റീസർവേ: പരാതികളുടെ പ്രളയം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]