
കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം പോസ്റ്റ് പരമാവധി ഷെയർ കൂടെ ചെയ്യുക.
സാനിട്ടേഷൻ വർക്കർ അഭിമുഖം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ ഏഴ് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഏഴാം ക്ലാസ് യോഗ്യതയും ശാരീരികക്ഷമതയുമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
താത്കാലിക നിയമനം അപേക്ഷ ക്ഷണിച്ചു
എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ/സമയക്രമം കോളേജ വെബ്സൈറ്റിൽ ലഭ്യമാണ്
എറണാകുളം മഹാരാജാസ് ഒട്ടോണോമസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥിയെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അർഹനായ ഉദ്യോഗാർഥിക്കായി സെപ്റ്റംബര്‍ 4 ന് ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ അന്ന് ഉച്ചയ്ക്ക് 1.30 അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ അഭിമുഖത്തിനു ഹാജരാകണം. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം / കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ടെക്നിക്കൽ കോഴ്സുകൾ ഉള്ളവർക്ക് മുൻഗണന. സർക്കാർ മേഖലയിൽ ബിരുദം / കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. സോഫ്റ്റ് വെയർ , ഹാർഡ് വെയർ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
ഗസ്റ്റ് അധ്യാപക ഒഴിവ്
ആലപ്പുഴ: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിറ്റ്സിന്റെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ്) മലയാറ്റൂര്‍/എറണാകുളം പഠന കേന്ദ്രത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
ഓഗസ്റ്റ് 25 വരെ അപേക്ഷ നല്‍കാം. വെബ്സൈറ്റ്: www.kittsedu.org
ഫോണ്‍: 8848301113.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]