സ്വന്തം ലേഖകൻ പത്തനംതിട്ട : വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഒന്നര ലക്ഷംരൂപ തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ നാല്പ്പത്തിരണ്ടുകാരൻ പിടിയില്‍.ചെങ്ങന്നൂര്‍ മുണ്ടങ്കാവ് ഒഴറേത്ത് വീട്ടില്‍ ശ്രീജിത്ത് ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്.യുവതിയുടെ വീട്ടില്‍ വച്ചും ഗുരുവായൂരിലെ ലോഡ്ജില്‍ വച്ചുമാണ് പീഡനം നടന്നത്.
ഈ മാസം 20ന് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, തിരുവല്ലയില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ വിവാഹിതനാണ്.ഈവര്‍ഷം മാര്‍ച്ച് ഏഴുമുതല്‍ ജൂലായ് അഞ്ചുവരെ യുവതിയുടെ വീട്ടില്‍ ഭാര്യാഭര്ത്താക്കന്മാരെപോലെ ജീവിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായും യുവതി വെളിപ്പെടുത്തി.
വിവാഹ മോചനം ലഭിച്ചതായുള്ള റിപ്പോര്‍ട്ട് കിട്ടിയാലുടൻ വിവാഹം കഴിക്കുമെന്നായിരുന്നു പ്രതി യുവതിയോട് പറഞ്ഞിരുന്നത്.ഇയാളെ കാണാനില്ലെന്ന് കാട്ടി യുവതി ഈ മാസം രണ്ടിന് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിരുവല്ലയില്‍ ഭാര്യക്കൊപ്പം താമസിക്കുന്ന വാടകവീട്ടില്‍ നിന്നാണ് ശ്രീജിത്തിനെ പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു The post വിവാഹ മോചനം ലഭിച്ചയുടന്‍ കല്യാണം കഴിക്കാം,നാല് മാസം യുവതിയുടെ വീട്ടില്‍ താമസിച്ച് പീഡനം; ഒടുവില്‍ പിടിയിലായത് ഭാര്യയ്ക്കൊപ്പം താമസിക്കുന്ന വീട്ടില്‍ നിന്ന് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]