
സ്വന്തം ലേഖകൻ
പെരിങ്ങോട്: പാലക്കാട് ജില്ലയിലെ മേഴത്തൂരിൽ യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കർ (32) ആണ് ജീവനൊടുക്കിയത്. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയായ ഋതു യുട്യൂബർ കൂടിയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഋതികയെ വീട്ടിനുള്ളിലെ ശുചിമുറിക്കുള്ളില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ ഉപയോഗിക്കുന്ന തോർത്തു മുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രാത്രി 9 നും 10:45 നും ഇടയിൽ ബാത്ത് ടവൽ ഉപയോഗിച്ച് കുളിമുറിയിൽ തൂങ്ങി മരിച്ചതായാണ് തൃത്താല പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഉന്നത പഠനം തുടരാനാവാത്തതിന്റെ വിഷമത്തിലായിരുന്നു ഋതിക എന്നാണ് റിപ്പോർട്ട്. ഋതികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഉടനെ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]