
സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ
വികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സ്ഥാപനമാണ് സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്). കേരളത്തിലുടനീളം വിജയകരമായി നടപ്പിലാക്കി വരുന്ന വളരെയേറെ സവിശേഷതകളുള്ള ജീവനോപാധി പദ്ധതിയാണ് സാഫ് ചെറുകിട തൊഴിൽ സംരംഭങ്ങളുടെ വികസനം”.
സാഫിന്റെ കീഴിൽ 1000 ത്തോളം മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന 41 ടെയിലറിംഗ് ഗാർമെന്റ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
ഓണത്തിനോടനുബന്ധിച്ച് സാഫിന്റെ കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾ
വിവിധങ്ങളായ മോഡലുകളിലും
ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന രീതിയിൽ ഡിസൈനുകളിലും നിറങ്ങളിലും തുന്നിത്തരങ്ങൾ റെഡിമെയ്ഡ് ആയും സ്റ്റിച്ച് ചെയ്തും നൽകുന്നതാണ്.
ഓർഡറുകൾ ഓൺലൈൻ ആയും നേരിട്ടും സ്വീകരിക്കുന്നതാണ്.
കോട്ടയം ജില്ലയിൽ 28 ടെയിലറിംഗ് & ഗാർമെന്റ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. അയ്മനം, ആർപ്പൂക്കര, കുമരകം, വൈക്കം, തലയാഴം, ചെമ്പ്, ഉദയനാപുരം എന്നിവിടങ്ങളിലായിട്ടാണ് ഈ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ഓർഡർ നൽകുന്ന ഡ്രസ് കോഡ് അനുസരിച്ച് ഡ്രസ് വീട്ടിൽ എത്തിക്കും.
ഓണത്തിനോടനുബന്ധിച്ച് ജില്ലയിലെ സാഫിന്റെ കീഴിൽ കോട്ടവും കൈപ്പുഴ പാലത്തിന് സമീപം പ്രവർത്തിക്കുന്ന സാഫ് ആക്കിവിറ്റി ഗ്രൂപ്പ്. ഉപഭോക്താവിന്റെ താത്പര്യാനുസരണം വസ്ത്രങ്ങൾ ഓർഡർ അനുസരിച്ച് വിവിധ കളർ കോഡുകളിൽ മോഡലുകളിൽ ഡിസൈൻ ചെയ്തും സ്റ്റിച്ച് ചെയ്തും നൽകുന്നതാണ്. 10 ദിവസം മുൻപ് ഓർഡർ നൽകുന്ന മുറയ്ക്കാണ് വസ്ത്രങ്ങൾ വർക്ക് ചെയ്ത് നൽകുന്നത്. എല്ലാ വിധ പരിപാടികൾക്കും ഡ്രസ്സ് കോഡ്. ആനുസരിച്ച് വർക്ക് ചെയ്ത് നൽകുന്നതാണ്.
കൈപ്പുഴ മുട്ടിൽ പ്രവർത്തിച്ച് വരുന്ന PF.. ആക്ടിവിറ്റി ഗ്രൂപ്പംഗങ്ങളായ സസ്യം സരിത ഷൈനി, മിനി എന്നിവർ ഈ വർഷത്തെ ഓണം കർപൂൾ ആക്കുവാൻ വിവിധങ്ങളായ വർണ്ണാഭമായ ഡിസൈനുകളിലും നിറങ്ങളിലും ഉപഭോക്താക്കി നൽകുന്ന രീതിയിൽ തുണിത്തരങ്ങൾ നയിച്ച് നൽകുന്നതാണ്. ഓൺലൈൻ ആയും നേരിട്ടും മർഡർ സ്വീ കരിക്കുന്നതാണ്.
9946714734- ഈ നമ്പറിൽ ഓൺലൈൻ ആയി ഓർഡർ സ്വീകരിക്കുന്നതാണ്.
The post ഓണവിപണി കീഴടക്കാൻ സാഫ് ആക്ടിവിറ്റി ഗ്രൂപ്പുകൾ; കോട്ടയം ജില്ലയിൽ 28 ടെയിലറിംഗ് ആൻഡ് ഗാർമെന്റ്സ് യൂണിറ്റുകൾ; വസ്ത്രങ്ങൾ വിവിധ കളർ കോഡുകളിൽ മോഡലുകളിൽ ഡിസൈൻ ചെയ്തും സ്റ്റിച്ച് ചെയ്തും വീട്ടിൽ എത്തിച്ച് നൽകുന്നു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]