സ്വന്തം ലേഖകൻ
ഗർഭനിരോധന ഗുളിക പതിവായി കഴിക്കുന്നവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ചില ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോള്‍ ശരീരഭാരം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. യോനിയിൽ കട്ടിയിൽ വെള്ള ഡിസ്ചാർജ് വരാനും സാധ്യതയെറെയാണെന്ന് മിക്ക പഠനങ്ങളും പറയുന്നു.
ഗർഭനിരോധന ഗുളികകൾ സ്ത്രീകളുടെ മാനസികനിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് മുമ്പ് നടത്തിയ പഠനങ്ങളിൽ പറയുന്നത്.
ഗര്‍ഭനിരോധനഗുളിക ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ഗർഭനിരോധന ഗുളിക പതിവായി കഴിക്കുന്നവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ശരിയായ സമയം കഴിച്ചാല്‍ നൂറു ശതമാനം ഫലപ്രദമായ ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ് കോണ്ട്രാസെപ്റ്റീവ് പില്‍സ്.
എന്നാല്‍ ചില ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോള്‍ വണ്ണം കൂടാൻ സാധ്യതയുണ്ട്. ഗുളിക കഴിച്ച് തുടങ്ങുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഗുളിക കഴിക്കുന്നത് കൊണ്ടുള്ള പാര്‍ശ്വഫലങ്ങളെപ്പറ്റി ഡോക്ടര്‍ പറഞ്ഞു മനസിലാക്കും.
ഗര്‍ഭനിരോധനഗുളിക കഴിച്ചാൽ ഛർദ്ദി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗര്‍ഭനിരോധനഗുളിക ആർത്തവത്തെയും ബാധിക്കും. ആർത്തവനാളുകളിൽ അമിതമായി രക്തസ്രാവം ഉണ്ടാകാം. യോനിയിൽ കട്ടിയിൽ വെള്ള ഡിസ്ചാർജ് വരാനും സാധ്യത കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.
ഗർഭനിരോധന ഗുളികകൾ സ്ത്രീകളുടെ മാനസികനിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് മുമ്പ് നടത്തിയ പഠനങ്ങളിൽ പറയുന്നത്. ഡിപ്രഷനാണ് ഇങ്ങനെയുണ്ടാകുന്ന രോഗങ്ങളിൽ മുന്നിൽ നിൽക്കുന്നത്. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന ലോകത്തിലെ 100 മില്ല്യന്‍ സ്ത്രീകളും ഡിപ്രഷന്റെ ഇരകളായി മാറുന്നുണ്ട് എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഗര്‍ഭനിരോധന ഗുളികകളിലെ പ്രോജസ്ട്രോൺ (progesterone) ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് സ്ത്രീകളിലെ വിഷാദ പ്രവണതയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഹോര്‍മോണിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ സ്ത്രീകളിലെ പെരുമാറ്റങ്ങള്‍ക്കും മൂഡ് വ്യതിയാനങ്ങള്‍ക്കും കാരണമാകുന്നു.
ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ഹോർമോൺ ഗുളികകൾ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
The post ഗർഭനിരോധന ഗുളികകൾ സ്ത്രീകളുടെ മാനസികനിലയെ പ്രതികൂലമായി ബാധിക്കും ; സ്ഥിരമായി ഗര്‍ഭനിരോധനഗുളിക കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]