കൊച്ചി: ശബരിമലയിൽ ഭക്തരെ മഴയത്ത് ക്യൂ നിർത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ ദേവസ്വം ബോർഡിനോടും സർക്കാരിനോടും കോടതി അടിയന്തിര വിശദീകരണം തേടിയിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
ശബരിമലയിൽ ഭക്തരെ മഴയത്ത് ക്യൂ നിർത്തിയ വാർത്ത ജനം ടിവിയായിരുന്നു പുറത്തുവിട്ടത്. ജൂലൈ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ഭക്തർക്ക് നിൽക്കേണ്ട ക്യൂ കോംപ്ലക്സ് തുറന്ന് നൽകാത്തതിനാൽ നൂറുക്കണക്കിന് ആളുകളായിരുന്നു മഴ നനഞ്ഞ് നിന്നത്. തുടർന്ന് സംഭവം ജനംടിവി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഭക്തരെ മഴയത്ത് ക്യൂ നിർത്തിയ സംഭവത്തിൽ ദേവസ്വം ബോർഡിനോടും സർക്കാരിനോടും അടിയന്തിര വിശദീകരണം തേടുകയായിരുന്നു.
സിവിൽ ദർശനത്തിനുള്ള ക്യൂ കോപ്ലക്സാണ് ഭക്തർക്ക് തുറന്നുനൽകാതെ അധികൃതർ ചങ്ങലയിട്ട് പൂട്ടിയത്. നട തുറന്നാൽ മാത്രമേ ചങ്ങല തുറന്ന് പ്രവേശനം നൽകൂവെന്നതായിരുന്നു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇത് വലിയ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.
The post ശബരിമലയിൽ ഭക്തരെ മഴയത്ത് നിർത്തി ദേവസ്വം ബോർഡ്; സ്വമേധയാ ഇടപെട്ട ഹൈക്കോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കും appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]