
സ്വന്തം ലേഖിക
ആലപ്പുഴ: സിപിഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി.
പാര്‍ട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നല്‍കിയത്.
എന്നാല്‍ പരാതി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കാനാണ് പരാതിക്കാരി തീരുമാനിച്ചിരിക്കുന്നത്.
വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉള്‍പ്പെട്ട തീരദേശത്തെ ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്.
‘വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാമെന്ന് ‘ പറഞ്ഞതായി പരാതിയില്‍ സ്ത്രീ ആരോപിക്കുന്നു. ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാമെന്ന് പറഞ്ഞതായും ആരോപണമുണ്ട്.
പരാതി പറഞ്ഞപ്പോള്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതി നല്കാൻ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചെന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് മടക്കി അയച്ചുവെന്നുമാണ് പരാതി. ആലപ്പുഴയിലെ 2 ഏരിയാ കമ്മിറ്റികള്‍ പിരിച്ചു വിട്ടശേഷം അഡ്ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ലൈംഗിക അധിക്ഷേപ പരാതി കൂടി പാര്‍ട്ടിയില്‍ വീണ്ടും പുകയുന്നത്.
The post ‘ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാം; വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാം’; ആലപ്പുഴ സിപിഎമ്മില്‍ ലൈംഗിക അധിക്ഷേപ പരാതി; സ്വീകരിക്കാതെ നേതൃത്വം; പിന്നാലെ ഭീഷണിയും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]